Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകൽ നടുറോഡിൽ ആത്മഹത്യ.. ബസ്സിൽ തട്ടി ലോറിക്ക് അടിയിലേക്ക്.. ചിതറി തലച്ചോറും രക്തവും!

കോട്ടയം: കോട്ടയം ടിബി റോഡില്‍ യുവാവിന് ദാരുണാന്ത്യം. ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി പട്ടാപ്പകള്‍ രാജു എന്ന 42കാരന്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു. രണ്ട് തവണ നടത്തിയ ശ്രമം പരാജയപ്പെട്ടുവെങ്കിലും മൂന്നാം തവണ ബസ്സിലിടിച്ച് നിലത്ത് വീണ രാജേഷിന്റെ തലയിലൂടെ മിനി ലോറി കയറി ഇറങ്ങുകയായിരുന്നു.

തിരക്കേറിയ റോഡിലെ ഈ ഞെട്ടിക്കുന്ന മരണം കണ്ട് ബസ്സുകളിലേയും മറ്റും യാത്രക്കാര്‍ക്ക് സ്തംഭിച്ച് നില്‍ക്കാനേ സാധിച്ചുള്ളൂ. രാജേഷിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ദാരുണമായ മരണം

ദാരുണമായ മരണം

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നരയോടെയാണ് കോട്ടയം ടിബി റോഡലെ അനുപമ തിയറ്ററിന് മുന്നില്‍ രാജേഷിന്റെ ദാരുണ മരണം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്ത് നിന്നും റോഡിലേക്ക് നടന്ന് വന്ന രാജേഷ് ആദ്യമൊരു ലോറിയുടെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു.

രണ്ട് ശ്രമങ്ങൾ പാളി

രണ്ട് ശ്രമങ്ങൾ പാളി

എന്നാല്‍ ഇത് ലോറി ഡ്രൈവറുടെ കണ്ണില്‍പ്പെട്ടത് കൊണ്ട് ബ്രേക്കിട്ട് നിര്‍ത്താന്‍ സാധിച്ചു. ആദ്യശ്രമം പരാജയപ്പെട്ട രാജേഷ് അടുത്തതായി ഒരു കെഎസ്ആര്‍ടിസി ബസ്സിന് മുന്നിലേക്കാണ് ചാടിയത്. ഈ ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ട് വാഹനം വെട്ടിച്ച് മാറ്റാനായി.

തലയിൽ ലോറി കയറി

തലയിൽ ലോറി കയറി

അവിടെ നിന്നും മുന്നോട്ട് നീങ്ങിയ രാജേഷ് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസ്സില്‍ തട്ടി റോഡില്‍ വീണു. സമീപത്ത് കൂടി കടന്ന് പോയ ചരക്ക് ലോറി രാജേഷിന്റെ തലയില്‍ കൂടി കയറി ഇറങ്ങി. ഇതോടെ ലോറിയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടി.

രക്തവും തലച്ചോറും

രക്തവും തലച്ചോറും

ഇതോടെ ടിബി റോഡില്‍ വാഹനക്കുരുക്കായി. പതിനഞ്ച് മിനുറ്റോളം രാജേഷിന്റെ മൃതദേഹം റോഡില്‍ കിടന്നു. പോലീസ് എത്തി കണ്‍ട്രോള്‍ വാഹനത്തില്‍ രാജേഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. റോഡില്‍ തലച്ചോറും രക്തവും ചിതറിക്കിടന്നു.

കാരണം അന്വേഷിക്കുന്നു

കാരണം അന്വേഷിക്കുന്നു

തുടര്‍ന്ന് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയാണ് റോഡിലെ ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. അതിന് ശേഷം റോഡിലെ താറുമാറായ ഗതാഗതം നേരെയായി. രാജേഷ് കോട്ടയത്ത് എത്താനും ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+