കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ആത്മഹത്യകുറിപ്പിട്ട് നര്‍ത്തകിയുടെ ആത്മഹത്യാ ശ്രമം; പോസ്റ്റ് കണ്ട എഎസ്‌ഐ രക്ഷകനായി...

ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പിട്ടത് സുഹൃത്തായ പോലീസുകാരന്‍ കണ്ടതോടെയാണ് നൃത്ത അധ്യാപികയായ തൊടുപുഴ സ്വദേശിനിയായ യുവതിക്ക് ജീവന്‍ തിരികെ ലഭിച്ചത്.

  • By വരുണ്‍
Google Oneindia Malayalam News

ഇടുക്കി: ഫേസ്ബുക്കിലൂടെ തട്ടിപ്പും വഞ്ചനയുമൊക്കെ നടക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാല്‍ ഇടുക്കിയില്‍ ഒരു യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരനായത് ഫേസ്ബുക്കാണ്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പിട്ടത് സുഹൃത്തായ പോലീസുകാരന്‍ കണ്ടതോടെയാണ് നൃത്ത അധ്യാപികയായ തൊടുപുഴ സ്വദേശിനിയായ യുവതിക്ക് ജീവന്‍ തിരികെ ലഭിച്ചത്.

തന്റെ നൃത്ത വിധ്യാലയത്തിലെ കുട്ടിയുടെ പിതാവ് ശകാരിച്ചതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചീത്തവിളിയില്‍ മനം നൊന്ത് ജീവനൊടുക്കുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. യുവതിയുടെ സുഹൃത്തായ പോലീസുകാരന്‍ ഈ പോസ്റ്റ് കണ്ട് ഇടുക്കി പോലീസില്‍ വിവരമറിയിച്ചു. പോലീസ് യുവതിയുടെ വീട്ടിലെത്തുമ്പോഴേക്കും യുവതി ഉറക്കഗുളിക കഴിച്ചിരുന്നു. യുവതിക്ക് ശകാരം കിട്ടിയത് എന്തിനാണ് ?

ശകാരിത്തിന് കാരണം

ശകാരിത്തിന് കാരണം

ഡാന്‍സ് പഠിക്കാനെത്തിയ മകളെ താനറിയാതെ സിനിമയ്ക്ക് കൊണ്ട് പോയതിനാണ് യുവതിയെ പെണ്കുട്ടിയുടെ അച്ഛന്‍ ശകാരിച്ചതെന്നാണ് വിവരം.

മാനസികമായി തളര്‍ന്നു

മാനസികമായി തളര്‍ന്നു

നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയുടെ പിതാവ് ശകാരിച്ചത് യുവതിയെ മാനസികമായി തളര്‍ത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

മാനസികാമായി തളര്‍ന്ന യുവതി തിങ്കളാഴ്ച രാത്രിയാണ് ജിവനൊടുക്കുന്നുവെന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പേലീസ് രക്ഷകനായി

പേലീസ് രക്ഷകനായി

യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ എറണാകുളം സിറ്റി എആര്‍ ക്യാംപിലെ എഎസ് ഐകെഹരികുമാര്‍ പോസ്റ്റ് കണ്ടതോടെയാണു സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.

സക്രീന്‍ ഷോട്ട്

സക്രീന്‍ ഷോട്ട്

ഹരികുമാര്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ആലപ്പുഴ എസ്പി ഓഫിസിലെ എഎസ്‌ഐ കെവിജയചന്ദ്രനും എസ്പിയുടെ ഗണ്‍മാന്‍ മനോജിനും തുടര്‍ന്ന് ഇടുക്കി എസ്പിയുടെ ഗണ്‍മാന്‍ തോമസിനും വാട്ട്‌സാപ്പ് വഴി വിവരം കൈമാറി. തോമസ് ഇടുക്കി എസ്പിക്കും തൊടുപുഴ എസ്‌ഐക്കും വാട്ട്‌സാപ്പ് വഴി സന്ദേശം നല്‍കി.

ആത്മഹത്യാശ്രമം

ആത്മഹത്യാശ്രമം

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രാകരംതൊടുപുഴ എസ്‌ഐ യുവതിയുടെ വീട്ടിലെത്തുമ്പോഴേക്കും യുവതി ഉറക്ക ഗുളിക കഴിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൊലീസും നാട്ടുകാരും ചേര്‍ന്നു യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികില്‍സ നല്‍കി. ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Suicide note in facebook timely interference by policeman avoids girl suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X