കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസ്ലയുടെ ആത്മഹത്യ കുറിപ്പ്; കുറ്റംസ്‌കൂളിന് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: രണ്ട് തവണ ഒമ്പതാം ക്ലാസില്‍ തോല്‍പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. തന്നെ തോല്‍പിച്ച സ്‌കൂളിനെ തന്നെയാണ് നിസ്ല ജീവിതം അവസാനിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

'ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല' എന്നാണ് ആ പാവം പെണ്‍കുട്ടി അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നത്. പൈസ ഇട്ടുവെക്കുന്ന ചെറിയ പെട്ടിയിലാണ് നിസ്‌ല തന്റെ അവസാന കുറിപ്പ് സൂക്ഷിച്ചുവച്ചിരുന്നത്.

Nisla Suicide Note

അസലാമു അലൈക്കും എന്ന സംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും പ്രധാന അധ്യാപകന്‍ തന്നെ തോല്‍പിച്ചുവെന്ന് നിസ്‌ല പറയുന്നു. ആ സ്‌കൂളിലേക്ക് ഇനി പോകാനില്ല. ഇനി ജീവിച്ചിരിക്കാനും താത്പര്യമില്ല.

തന്നെ പല തവണ കളിയാക്കിയ അധ്യാപകന്റെ പേരും ആത്മഹത്യ കുറിപ്പില്‍ നിസ്‌ല എഴുതി ചേര്‍ത്തിട്ടുണ്ട്. തന്നെ മറ്റേതെങ്കില്‍ സ്‌കൂളില്‍ ചേര്‍ക്കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ജയിക്കാതെ ഈ സ്‌കൂളില്‍ നിന്ന് ടിസി ലഭിക്കില്ലെന്ന് മറ്റൊരു കുട്ടിയുടെ രക്ഷിതാവിനോട് ഒരു അധ്യാപകന്‍ പറഞ്ഞകാര്യം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

മെയ് 2 നാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിസ്‌ല തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നിസ്ലയുടെ സഹോദരിയാണ് കത്ത് കണ്ടെടുത്ത്. ഇത് പിന്നീട് അരീക്കോട് പോലീസിനെ ഏല്‍പിക്കുകയായിരുന്നു. കത്തിലെ കയ്യക്ഷരം നിസ്ലയുടേത് തന്നെയാണെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

English summary
Suicide note of Nisla revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X