കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത ജോലി ഭാരം, സഹപ്രവർത്തകരുടെ പീഡനം, ഒരു പോലീസുകാരൻ കൂടി ജീവനൊടുക്കി,ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Google Oneindia Malayalam News

തൃശൂർ പോലീസ് അക്കാദമിയിലെ എസ്‌ഐ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് കട്ടപ്പന വാഴവരയിലെ വീടിനു സമീപം എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി വാഴവരയിൽ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തിയ എസ്‌ഐ അനിലിന്റെ ആത്മഹത്യാകുറിപ്പിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. സഹപ്രവർത്തകനായ എഎസ്‌ഐ യും മൂന്നു പോലീസ് ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യകുരിപ്പിൽ വ്യക്തമാക്കുന്നു.

തൃശൂർ പോലീസ് അക്കാദമിയിലെ കാന്റീൻ ചുമതല വര്‍ഷങ്ങളായി അനിൽകുമാറിനാണ്. അമിത ജോലിഭാരവും മാനസിക പീഡനവുമാണ് മരണ കാരണമെന്നാണ് ആത്മഹത്യാ കുറുപ്പിൽ അനിൽ‌ കുമാർ വ്യക്തംമാക്കുന്നത്. പേര് പരാമർശിച്ചാണ് കത്തെന്നാണ് പുറത്ത് വരുന്ന സൂചനകൾ. മാനസികമായി ബുദ്ധിമുട്ടിക്കുന്ന എഎസ്‌ഐയുടെ സ്വത്ത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നും ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Kerala Police

എസ്ഐ അനിൽകുമാറിന്റെ ഭാര്യയും തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥയാണ്. സംഭവത്തിൽ ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും മാനസിക പീഡനവും അമിത ജോലി ഭാരവും കാരണം പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ല്ലേക്കാട് എആര്‍ ക്യാമ്പിലെ സിപിഒയും അഗളി സ്വദേശിയുമായ കുമാറും പോലീസ് സേനയിൽ നിന്നുണ്ടായ വംശീയ അധിക്ഷേപത്തെ തുടർന്നായിരുന്നു ആത്മഹത്യ ചെയ്തത്.

English summary
Suicide note of sub inspector found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X