ജീവനൊടുക്കിയത് 47 പേര്, പുരുഷ ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, കാരണം ഇതാണ്...
കോഴിക്കോട്: പുരുഷ ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പൗരൻമാരാണ് ആത്മഹത്യ ചെയ്യുന്നതില്‍ ഏറെയും. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ള 47 പേര് ഈ വര്‍ഷം ഇതുവരെ ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍. മരിച്ചവരിൽ ഏറെയും 60-65 വയസിനിടയിൽ പ്രായം ഉള്ളവരാണ്.
സ്ത്രീകളേക്കാൾ പുരുഷന്മാരാണ് ആത്മഹത്യ പ്രവണത കൂടുതൽ പ്രകടിപ്പിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.സ്ത്രീകളേക്കാൾ ഇരട്ടിയോളമാണ് ആത്മഹത്യ ചെയ്ത പുരുഷന്മാരുടെ കണക്ക്. 2022 ജൂൺ അവസാനം വരെയുള്ള കണക്കനുസരിച്ച് 31 പുരുഷൻമാരാണ് ആത്മഹത്യ ചെയ്തത്. 16 സ്ത്രീകളും ഈ കാലയളവില്‍ ജീവനൊടുക്കി. 2021ൽ 25 സ്ത്രീകളും 49 പുരുഷന്മാരും ആത്മഹത്യ ചെയ്തു. 2020ൽ 20 സ്ത്രീകളും 49 പുരുഷന്മാരും ആത്മഹത്യ ചെയ്തതുമായാണ് കണക്ക്.

വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നതാണ് പ്രായം കൂടിയവരിലെ ആത്മഹത്യ പ്രവണതക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അസുഖങ്ങൾ, മക്കളില്ലാത്തതിന്റെ നിരാശ, മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസം, പ്രിയപ്പെട്ടവരുടെ മരണം, കുടുംബപ്രശ്നം എന്നിവയും കാരണങ്ങളാണ്. വിഷാദരോഗം, ഡിമെൻഷ്യ, സൈക്കോസിസ് തുടങ്ങിയ മാനസിക രോഗങ്ങളാണ് മറ്റൊരു കാരണമായി പറയുന്നത്. എൻഡോജീനസ് ഡിപ്രഷൻ എന്ന അവസ്ഥ പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. ശാരീരിക ക്ഷമതയില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ, അർബുദം, ആർത്രെറ്റിസ് തുടങ്ങിയ രോഗങ്ങളും അവ ഭേദമാകില്ലെന്ന ചിന്തയും ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംസ്ഥാനത്ത് കുട്ടികളിലും ആത്മഹത്യ നിരക്ക് വർധിച്ചതായി നേരത്തെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. 2019 ല്‍ 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 311 ആയി. 2021 ആയപ്പോഴേക്കും 345 ആയി ഉയര്‍ന്നതായായിരുന്നു സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. മൊബൈല്‍ ഫോണിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗമാണ് ആത്മഹത്യക്ക് നയിക്കുന്നതിലെ പ്രധാന കാരണം.
ഇതില്‍ മാനസിക സംഘര്‍ഷം കാരണം 2019ല്‍ 30.9 ശതമാനമാണ് ആത്മഹത്യ ചെയ്തത്. 2021ല്‍ 27.8 ശതമാനമായി. പ്രണയനൈരാശ്യവും ആത്മഹത്യ കാരണങ്ങളില്‍ ചിലതാണ്. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും കുട്ടികള്‍ ജീവിതത്തില്‍ നിന്നൊളിച്ചോടാന്‍ കാരണമാകുന്നതായും എസ്.സി.ആർ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications