മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴെയിറങ്ങി,പെട്രോള്‍ ഒഴിച്ച് വീണ്ടും ആത്മഹത്യാശ്രമം;നാടകീയ രംഗങ്ങള്‍
കെഎസ്‌യു പ്രവര്‍ത്തകരാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്.
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ വീണ്ടും ആത്മഹത്യാ ഭീഷണി. കെഎസ്‌യു പ്രവര്‍ത്തകരാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. ഇവരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് തടയുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പോലീസിനും ഫയര്‍ഫോഴ്‌സിനും നേരെ സമരക്കാര്‍ കല്ലെറിഞ്ഞു.

അതേസമയം, നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവര്‍ത്തകന്‍ താഴെയിറങ്ങി. സബ് കളക്ടടര്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥി താഴെയിറങ്ങാന്‍ സമ്മതിച്ചത്. ലക്ഷ്മി നായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും, ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗത്തില്‍ ലോ അക്കാദമി പ്രശ്‌നം ആദ്യം പരിഗണിക്കുമെന്നുമാണ് സബ് കളക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്.












Click it and Unblock the Notifications