Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയില്‍ ഷോവനിസ്റ്റ് പന്നി!!! പിസി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സുജ സൂസന്‍ ജോര്‍ജ്ജ്

കോട്ടയം: നടിയെ ആക്രമിച്ച സംഭവത്തില്‍ അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജിനെതിരെ കേസ് എടുക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ അതിരൂക്ഷമായ പ്രതികരണം ആണ് പിസി ജോര്‍ജ്ജ് നടത്തിയത്.

ജോര്‍ജ്ജിന്റെ വാക്കുകള്‍ക്കെതിരെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അധ്യാപികയും ഇടത് സഹയാത്രികയും ആയ സുജ സൂസന്‍ ജോര്‍ജ്ജും പിസി ജോര്‍ജ്ജിനെതിരെ രംഗത്തെത്തിയിരിക്കുന്നു.

കേരളത്തിലെ സ്ത്രീകള്‍ ഒന്നായി ഈ എംസിപിയ്‌ക്കെതിരായി(മെയില്‍ ഷോവനിസ്റ്റ് പിഗ്) മുന്നോട്ട് വന്നില്ലെങ്കില്‍ ചരിത്രം ക്ഷമിക്കില്ല എന്നാണ് സുജ സൂസന്‍ പറയുന്നത്. അവരുടെ ഫേസ്ബുക്ക് പോസ്റ്റ്...

പാഠപുസ്തകം

പാഠപുസ്തകം

കേരള രാഷ്ട്രീയത്തിൽ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവർത്തിച്ചിരുന്നത് എന്നതിൻറെ ഒരു പാഠപുസ്തകമാണ് പിസി ജോർജ് എന്നാണ് സുജ സൂസന്‍ ജോര്‍ജ്ജ് പറയുന്നത്. കേരള വനിതാ കമ്മീഷനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ഈ പാഠപുസ്തകത്തിലെ ഒരു അധ്യായമാക്കാൻ കൊള്ളാമെന്നും അവര്‍ പറയുന്നു.

അക്ഷയ ഖനി

അക്ഷയ ഖനി

രാഷ്ട്രീയത്തിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് ന ടത്തുന്ന പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയാണ് പിസി ജോർജിൻറെ മഹദ് പ്രസ്താവനകള്‍. ഇവയെല്ലാം അക്കാദമിക് പഠനങ്ങള്‍ക്കും സാംസ്ക്കാരിക പഠനങ്ങള്‍ക്കുമായീ ശേഖരിച്ച് വെയ്ക്കേണ്ടതാണ്. പില്ക്കാലത്തേക്ക് വളരെ പ്രയോജനം ചെയ്യും- പരിഹാസം തുടരുന്നു.

വനിത കമ്മീഷന്‍

വനിത കമ്മീഷന്‍

സഖാവ് എം സി ജോസഫൈൻ അധ്യക്ഷയായ കേരള വനിതാ കമ്മീഷൻ സുദൃഢമായ ചുവടുകളാണ് എടുക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് പിസി ജോർജ് നടത്തിയ അപമാനകരമായ പ്രസ്താവനയുടെ മേൽ കേസെടുക്കുന്നത് ഇതിലൊരു നടപടി മാത്രമാണ്.

അത്ഭുതപ്പെടുത്തുന്നു

അത്ഭുതപ്പെടുത്തുന്നു

ഇത് ശ്രീമാന്‍ ജോർജിനെ കുപിതനാക്കിയെന്നത് സ്വാഭാവികം. അതിലെനിക്കത്ഭുതമില്ല. പക്ഷേ, അദ്ദേഹത്തിൻറെ വാക്കുകളിലെ സ്ത്രീവിരുദ്ധതയുടെ ലക്ഷണമൊത്ത പ്രസ്താവനകളാണ് എനിക്ക് കൌതുകമുണ്ടാക്കുന്നത്.

ഇതാണ് ജോര്‍ജ്ജിന്‍റെ പ്രശ്നം

ഇതാണ് ജോര്‍ജ്ജിന്‍റെ പ്രശ്നം

"വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു" എന്നാണ് കേരള വനിതാ കമ്മീഷനെ ഈ നിയമസഭാംഗം അധിക്ഷേപിക്കുന്നത്! "മാന്യമായി ജീവിക്കുന്ന സ്ത്രീകള്ക്കാായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും"ഇതാണ് പിസി ജോർജ് പ്രശ്നം! ഈ രാജ്യത്തെ നിയമങ്ങളൊക്കെ മാന്യമഹിളകൾക്കു വേണ്ടിയാണെന്നും "തറപ്പെണ്ണുങ്ങൾ"ക്ക് വേണ്ടിയല്ല എന്നുമാണ് നിങ്ങളെപ്പോലുള്ളവർ വിചാരിക്കുന്നത്.

ഞങ്ങള്‍ കരുതുന്നത്

ഞങ്ങള്‍ കരുതുന്നത്

തറപ്പെണ്ണുങ്ങളെന്ന് നിങ്ങൾ വിളിക്കുന്ന മനുഷ്യർക്കാണ് വനിതാ കമ്മീഷൻ സംരക്ഷണം നല്കേണ്ടതെന്നാണ് എന്നെ പോലുള്ള നിരവധി ആളുകള്‍ കരുതുന്നത്. അതൊരു രാഷ്ട്രീയ പ്രശ്നമാണ്. ആ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാകുമെന്ന് എനിക്ക് തോന്നുന്നുമില്ല.

എംസിപി

എംസിപി

കേരളത്തിലെ സ്ത്രീകളൊന്നായി ഈ എംസിപിക്കെതിരായി മുന്നോട്ട് വന്നില്ലെങ്കിൽ ചരിത്രം നമ്മളോട് ക്ഷമിക്കില്ല- ഇത്രയും പറഞ്ഞുകൊണ്ടാണ് സുജ സൂസന്‍ ജോര്‍ജ്ജ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

പോസ്റ്റ് വായിക്കാം

ഇതാണ് സുജ സൂസന്‍ ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+