റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജി വെച്ച് സുജയ പാർവ്വതി, ഇനി പുതിയ ചാനലിനൊപ്പം, വമ്പൻ ലോഞ്ചിനൊരുങ്ങി ബിഗ് ടിവി
മലയാള ടെലിവിഷന്‍ വാര്‍ത്താ രംഗം വലിയ മത്സരം നടന്ന് കൊണ്ടിരിക്കുന്ന മേഖല കൂടിയാണ്. റേറ്റിംഗിന് വേണ്ടി ചാനലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പരസ്പരം യുദ്ധത്തിലാണെന്ന് തന്നെ പറയേണ്ടി വരും. ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസുമാണ് മുന്‍ നിരയിലുളളത്.
മലയാളം വാര്‍ത്താ ചാനലുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ചാനല്‍ കൂടി വരാനൊരുങ്ങുകയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ അരിയൂരിന്റെ നേതൃത്വത്തിലുളള ബിഗ് ടിവിയാണ് വമ്പന്‍ ലോഞ്ചിന് ഒരുങ്ങുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് ടിവി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.
വാര്‍ത്താ ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ് ബിഗ് ടിവി. അക്കൂട്ടത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസുളള അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഉണ്ട്. വന്‍ പാക്കേജിലാണ് പ്രമുഖ ചാനലുകള്‍ വിട്ട് സ്റ്റാര്‍ അവതാരകര്‍ ബിഗ് ടിവിയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല നിരവധി പുതുമുഖങ്ങളും ബിഗ് ടിവിയുടെ മുഖമായി എത്തുമെന്നാണ് വിവരം.

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജി വെച്ച് ബിഗ് ടിവിക്കൊപ്പം ചേരുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പദവിയിലായിരുന്നു സുജയ പാര്‍വ്വതി. എഡിറ്റേഴ്‌സ് അവര്‍ പോലുളള പരിപാടികളിലൂടെ സോഷ്യല്‍ മീഡിയയില്‍ സുജയ നിരവധി തവണ വൈറലായിട്ടുണ്ട്. ചാനലില്‍ സുജയ സ്വീകരിച്ച ബിജെപി അനുകൂല നിലപാടുകള്‍ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.
മീഡിയാ വണ്‍ ചാനലിലെ മുന്‍നിര അവതാരകനായ അജിംസും ബിഗ് ടിവിയുടെ ഭാഗമായേക്കും എന്നാണ് സൂചന. ചാനല്‍ ചര്‍ച്ചകളിലൂടെയും ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിലൂടെയും പ്രേക്ഷകര്‍ക്ക് അജിംസ് ചിരപരിചിതനാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ലക്ഷ്മി പദ്മ, അപര്‍ണ കുറുപ്പ് എന്നിവരും ബിഗ് ടിവിയിലേക്ക് പോകുന്നരുടെ കൂട്ടത്തിലുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ലക്ഷ്മി പദ്മ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിട്ടുണ്ട്.
'' ബിഗ് ടിവി യിലേക്ക് ആണ് ചേർന്നത്.പുതുതായി സംപ്രേഷണം ആരംഭിക്കാൻ പോകുന്ന മലയാളം വാർത്താചാനൽ.അനിൽ അയിരൂർ നയിക്കുന്ന ബിഗ് വാർത്താസംഘത്തിന്റെ ഭാഗമാകുന്നതിൽ നിറയെ സന്തോഷം...അഭിമാനം..അപ്പോ എല്ലാരും കൂടെ ഉണ്ടാവണം'' എന്നാണ് ലക്ഷ്മി പദ്മ കുറിച്ചിരിക്കുന്നത്. ന്യൂസ് മലയാളം 24ന്റെ ഭാഗമായിരുന്നു ലക്ഷ്മി പദ്മ. ന്യൂസ് 18 കേരളം വിട്ടാണ് അപർണ കുറുപ്പ് ബിഗ് ടിവിയുടെ ഭാഗമായിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ മീഡിയ ശൃംഖലകളിൽ ഒന്നായ ബിഗ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമാണ് ബിഗ് ടിവി. നിലവിൽ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി തെലുങ്കിലാണ് ബിഗ് ടിവി സജീവമായിട്ടുളളത്. തമിഴിലും ബിഗ് ടിവി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications