ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി സുജയ പാർവ്വതി, ആരാണ് ചാനൽ എംഡി അനിൽ അയിരൂർ? ഫണ്ടിംഗ് ആര്?
മലയാള വാർത്താ മാധ്യമരംഗത്ത് ചൂടുളള ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ വരുന്ന പുതിയ ചാനലായ ബിഗ് ടിവി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് തന്നെ പുതിയ ചാനലിന്റെ രാഷ്ട്രീയം എന്തായിരിക്കുമെന്നുളള ചർച്ച സോഷ്യൽ മീഡിയയിലും നടക്കുന്നു. ബിഗ് ടിവിയെ നയിക്കുന്ന അനിൽ അയിരൂർ ആരാണെന്ന ചോദ്യവും പലരും ഉന്നയിക്കുന്നു.
ലോഞ്ചിംഗിന് അതിവേഗത്തിൽ തയ്യാറെടുക്കുന്ന ബിഗ് ടിവി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. മലയാളം വാർത്താ ചാനലുകളിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ അവതാരകരും റിപ്പോർട്ടർമാരും ഇതിനകം തന്നെ ബിഗ് ടിവിയിലേക്ക് എത്തിക്കഴിഞ്ഞു. സ്റ്റാർ അവതാരകരെ പണം വാരിയെറിഞ്ഞാണ് ബിഗ് ടിവി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
റിപ്പോർട്ടർ ടിവി, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് അടക്കം എല്ലാ പ്രമുഖ ചാനലുകളിൽ നിന്നും മുൻനിര മാധ്യമപ്രവർത്തകരെ ചൂണ്ടാൻ ഇതിനകം ബിഗ് ടിവിക്ക് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പേരുകൾ വേണു ബാലകൃഷ്ണൻ, സുജയ പാർവ്വതി, ലക്ഷ്മി പദ്മ, ജോഷി കുര്യൻ, അപർണ കുറുപ്പ് അടക്കമുളളവരുടേതാണ്. വമ്പൻ പാക്കേജ് മാത്രമല്ല വൻ പദവികൾ കൂടി നൽകിയാണ് ഇവരെയെല്ലാം അനിൽ അയിരൂർ ബിഗ് ടിവിയിലേക്ക് എത്തിച്ചിരിക്കുന്നത്.

മീഡിയാ വൺ വിട്ട് ബിഗ് ടിവിയിലേക്ക് എത്തിയ വേണു ബാലകൃഷ്ണനാണ് ചാനലിന്റെ ന്യൂസ് ഡയറക്ടർ പദവിയിലുളളത്. വേണു ഇതിനകം ചാർജ് ഏറ്റെടുത്തിട്ടുണ്ട്. ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായാണ് സുജയ പാർവ്വതിയുടെ വരവ്. റിപ്പോർട്ടർ ടിവിയിലെ കോർഡിനേറ്റിംഗ് എഡിറ്റർ സ്ഥാനത്ത് നിന്ന് സുജയ ബിഗ് ടിവിയിലേക്ക് എത്തുമ്പോൾ മലയാളം വാർത്താ ചാനലുകളിൽ ആദ്യമായാണ് ചീഫ് എഡിറ്റർ പദവിയിൽ ഒരു വനിത എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന ജോഷി കുര്യൻ ബിഗ് ടിവിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പദവിയിലെത്തും. സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ ആയി ന്യൂസ് 18 കേരളം വിട്ട അപർണ കുറുപ്പും ന്യൂസ് മലയാളം വിട്ട ലക്ഷ്മി പദ്മ കോർഡിനേറ്റിംഗ് എഡിറ്റർ ആയും ബിഗ് ടിവിയിലുണ്ടാകും. 24 ന്യൂസിൽ നിന്ന് ഹാഷ്മി താജ് ഇബ്രാഹിമും ബിഗ് ടിവിയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മീഡിയാ വൺ ചാനലിൽ നിന്ന് അജിംസ് ബിഗ് ടിവിയിലേക്ക് എത്തിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടർ ടിവിയിലേക്ക് ആയിരിക്കും അജിംസ് എത്താൻ സാധ്യത. അതേസമയം റിപ്പോർട്ടർ ടിവിയുടെ ടെക്നിക്കൽ, സെയിൽസ് അടക്കമുളള വിഭാഗങ്ങളിൽ നിന്നും നിരവധി പേർ ബിഗ് ടിവിയിലേക്ക് ചേക്കേറിയിട്ടുണ്ട്.
തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയും കുടുംബവുമാണ് ബിഗ് ടിവിക്ക് വേണ്ടി ഫണ്ടിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അയിരൂരിന് ഉടമസ്ഥാവകാശം കൂടി ചാനലിലുണ്ടാകും. ഫ്ളവേഴ്സ് ടിവി, 24 ന്യൂസ്, റിപ്പോർട്ടർ ടിവി, സീ കേരളം അടക്കമുളള ചാനലുകളെ വിജയത്തിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് ആണ് അനിൽ അയിരൂർ എന്ന് പറയാം.
ഏഷ്യാനെറ്റിലൂടെയാണ് കരിയറിന്റെ തുടക്കം. അതിന് ശേഷം ഫ്ളവേഴ്സ് ടിവി, 24 ന്യൂസ് എന്നീ ചാനലുകളെ ഹിറ്റാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചു. എതിരാളികളില്ലാതെ നിന്ന ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാവുന്ന തരത്തിലേക്ക് റിപ്പോർട്ടർ ടിവിയെ വളർത്താനും അനിൽ അയിരൂർ എന്ന മീഡിയാ സ്റ്റ്ട്രാറ്റജിസ്റ്റിന് സാധിച്ചിട്ടുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications