ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെന്ന് എംവി ജയരാജന്‍
പാപ്പിനിശ്ശേരി: കണ്ണൂര്‍ ബിജെപി പ്രവര്‍ത്തകന്‍ സുജിത്തിനെ വെട്ടികൊലപ്പെടുത്തിയത് രാഷ്ട്രീയവത്കരിക്കരുതെന്ന് സിപിഎം. സുജിത്ത് കൊല്ലപ്പെട്ടത് പ്രാദേശിക പ്രശ്‌നത്തെ തുടര്‍ന്നാണ്. യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ പറഞ്ഞു.
സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം സുജിത്തിന്റെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്. ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതേ സമയം ഇന്നലെ പുലര്‍ച്ചെ രണ്ട് സിപിഎം നേതാക്കളുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ഇതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും കല്യാശ്ശേരി, കണ്ണപുരം പഞ്ചായത്ത് പരിധിയിലും പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications