കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖോയ് വിമാനാപകടം; അച്ചു ദേവിന്റെ മൃതദേഹം സ്വവസതിയിൽ, സംസ്ക്കാരം ശനിയാഴ്ച കോഴിക്കോട്

വെള്ളിയാഴ്ച അഞ്ച് മണിവരെ തിരുവനന്തപുരം സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കും. പൊതു ദർശനത്തിന് ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും.

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനാപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേന അപകടത്തിൽ പൈലറ്റ് കോവിക്കോട് സ്വദേശി അച്ചു ദേവിന്റെ മൃതദേഹം തിരുവനന്തപുരതെത്തിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വ്യാമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്ലാണ് അച്ചു കൊല്ലപ്പെട്ടത്.

<strong>'ഇരട്ടച്ചങ്കന്റെ' കേരളത്തിൽ പ‍ഞ്ചസാരയില്ല; റേഷൻ കട മുഖേനയുള്ള വിതരണം പൂർണ്ണമായും നിലച്ചു! </strong>'ഇരട്ടച്ചങ്കന്റെ' കേരളത്തിൽ പ‍ഞ്ചസാരയില്ല; റേഷൻ കട മുഖേനയുള്ള വിതരണം പൂർണ്ണമായും നിലച്ചു!

വെള്ളിയാഴ്ച അഞ്ച് മണിവരെ തിരുവനന്തപുരം സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കും. പൊതു ദർശനത്തിന് ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. ശനിയാഴ്ച രാവിലെ ഒമ്പത് പണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.

Dead

പൂർണ്ണ സൈനീക ബഹുമതികളോടെ കോഴിക്കോട് തറവാട് വീട്ടിൽ ഉച്ചയോടെ ശവസംസ്ക്കാരം നടക്കും. മെയ് 23 ന് ആയിരുന്നു പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് വിമാനം അരുണാചല്‍ പ്രദേശില്‍ കാണാതായത്. രണ്ട് ദിവസത്തിന് ശേഷമാണ് വിമാനാവശിഷ്ടങ്ങളും ബ്ലാക് ബോക്‌സും വനത്തില്‍ കണ്ടെത്തിയത്. അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ചയാണ് രണ്ടു പേരുടെയും മരണം വ്യോമസേന സ്ഥിരീകരിച്ചത്.

English summary
Sukhoi crash; Malayali piolot's body reacheed Thiruvannathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X