കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം കാണാതാവല്‍....അവരിലൊരാള്‍ കോഴിക്കോട് സ്വദേശി!! തിരച്ചില്‍ തുടരുന്നു

പരിശീലനപ്പറക്കലിനിടെയാണ് വിമാനം കാണാതായത്

  • By Manu
Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്കു സമീപം പരിശീലനപ്പറക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു വൈമാനികരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി. പന്തീരങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിനെയാണ് (25) കാണാതായത്. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തേയാള്‍ ഉത്തരേന്ത്യക്കാരനാണ്. വനപ്രദേശത്താണ് വിമാനം കാണാതായത്. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

1

പന്നിയൂര്‍ കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. സഹദേവന്‍ മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ കൂടിയാണ്. തിരുവനന്തപുരത്ത് ശ്രീകാര്യത്തിനു സമീപമാണ് ഇപ്പോള്‍ താമസിക്കുന്നത്. അപകടവിവരം അറിഞ്ഞ ശേഷം കുടുംബം അസമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തിലേക്കു തിരിച്ചിട്ടുണ്ട്.

2

ചൊവ്വാഴ്ച രാവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതാവുന്നത്. രണ്ടു വൈമാനികര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന വിമാനമായിരുന്നു ഇത്. തേസ്പുര്‍ വ്യോമത്താവളത്തില്‍ നിന്നു 60 കിലോമീറ്റര്‍ വടക്കു കിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയക്കു മുകളില്‍ നിന്നാണ് അവസാനത്തെ സന്ദേശം ലഭിച്ചത്.

English summary
Sukhoi flight missing: One pilot is from kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X