വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സുകുമാരന്‍ നായര്‍
ആലപ്പുഴ: തിരുവിതാംകൂര്‍ ഈഴവ മഹാസംഗത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളി നടേശന് സുകുമാരന്‍ നായുടെ മറുപടി. വിശാല ഹിന്ദുവിന്റെ കുത്തക ആരും ഒറ്റക്ക് ഏറ്റെടുക്കേണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.
വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ആയിരിക്കുന്നിടത്തോളം കാലം നാര്‍ -ഈഴവ ഐക്യത്തിനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളിക്ക് ശേഷമുള്ള കാര്യം പിന്നീട് തീരുമാനിക്കും.

എസ്എന്‍ഡിപിയുമായുള്ള സഖ്യം ഇനി തുടരേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗവും ഈ തീരുമാനത്തെ പിന്തുണച്ചു.
മതേതരത്വത്തിനും ഇരു സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും എതിരായി നടന്ന ചില സംഭവങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് എന്‍എസ്എസ് വ്യക്തമാക്കുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതിന്റെ പ്രതികരണമായാണ് എന്‍എസ്എസിന്റെ തീരുനമാനത്തെ വിലയിരുത്തുന്നത്.
സുകുമാരന്‍ നായരുടേത് തമ്പ്രാന്‍ സ്വഭാവമാണെന്നും അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നത് സംസ്‌കാരമല്ലെന്നും വെള്ളാപ്പള്ളി മുമ്പ് പറഞ്ഞിരുന്നു. നായര്‍ - ഈഴവ ഐക്യം തകര്‍ത്തത് സുകുമാരന്‍ നായരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.


Click it and Unblock the Notifications