കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി സുകുമാരന്‍നായരെ കണ്ടു, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കും
പെരുന്ന: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ പ്രസ്താവനകള്‍ എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ. ഇതിനാലാണ് പ്രതികരിച്ചതെന്നും സുകുമാരന്‍ നായര്‍ കുമ്മനത്തെ അറിയിച്ചു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട കുമ്മനം എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും പറഞ്ഞു.
പെരുന്നയിലെത്തിയ കുമ്മനത്തോടൊപ്പം ബിജെപി നേതാക്കളായ വി മുരളീധരന്‍, പികെ കൃഷ്ണദാസ് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് എന്‍എസ്എസ് നേതൃത്വം പ്രതികരിച്ചത്. അതിന് പിന്നാലെയാണ് കുമ്മനത്തിന്റെ പെരുന്ന സന്ദര്‍ശനം.












Click it and Unblock the Notifications