Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐക്യം തകര്‍ത്തത് എന്‍എസ്എസ്: വെള്ളാപ്പള്ളി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ഈഴവ സംഗമം തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്നു. എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.

നായര്‍-ഈഴവ ഐക്യം തകര്‍ത്തത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.ദേവസ്വം ബില്ലില്‍ സ്വന്തം കാര്യം കണ്ടുകഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

പ്രസ്ഥാനം രാഷ്ട്രീയത്തിലേക്ക് കടക്കണം എന്ന ആഹ്വാനമായിരുന്നു സമ്മേളനവേദിയിലെ പ്രസംഗങ്ങളില്‍ ഉയര്‍ന്ന് കേട്ടത്. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിറകെ നടന്നിട്ട് ഒരു കാര്യവും ഇല്ലെന്നും രണ്ടോ മൂന്നോ മാസം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ശക്തമാണ് എസ്എന്‍ഡിപിയെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പതിനായിരങ്ങളാണ് തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ ശംഖുമുഖത്തെത്തിയത്. ശംഖുമുഖം മഞ്ഞക്കടലായി മാറിയതിന്റെ ചിത്രങ്ങള്‍ കാണാം.

അഭിവാദ്യങ്ങള്‍

അഭിവാദ്യങ്ങള്‍

തിരുവിതാംകൂര്‍ ഈഴവ മഹാസംഗമത്തിനെത്തിയവരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും അഭിവാദ്യം ചെയ്യുന്നു.

മഞ്ഞക്കടല്‍

മഞ്ഞക്കടല്‍

ശംഖുമുഖത്തെ മഞ്ഞക്കടലാക്കി നടന്ന ഈഴമ മഹാസംഗത്തിന്റെ സദസ്സ്

സംഗമ സ്ഥലത്തേക്ക്

സംഗമ സ്ഥലത്തേക്ക്

ഈഴമ മഹാസംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ശംഖുമുഖം കടപ്പുറത്തേക്ക്

ഈഴവ സംഗമം

ഈഴവ സംഗമം

ഈഴവ മഹാസംഗമത്തിന്റെ പോസ്റ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+