കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാം.... കളി വേണ്ടെന്ന് സുകുമാരന്‍ നായര്‍!!

Google Oneindia Malayalam News

കോട്ടയം: കരയോഗ മന്ദിരങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമത്തിന് പിന്നില്‍ ആരാണെന്ന് എന്‍എസ്എസിനറിയാമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കളി എന്‍എസ്എസിനോട് വേണ്ടെന്നും ഏത് സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത സമുദായ അംഗങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധം നടത്തുന്ന എന്‍എസ്എസിന്റെ മൂന്ന് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എന്‍എസ്എസിന്റെ വാര്‍ത്താക്കുറിപ്പില്‍ ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൈന്ദവ വിശ്വാസികള്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ദേവസ്വം റിക്രൂട്ട്‌മെന്‍രില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തി എന്‍എസ്എസിന്റെ സന്തോഷിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

1

ദേവസ്വം നിയമനങ്ങളിലെ സംവരണം എന്നത് ഹൈന്ദവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഇത് സംബന്ധിച്ച് ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യം മനസ്സിലാക്കി, ഹിന്ദുക്കള്‍ക്കിടയില്‍ സംവരണത്തിന്റെ പേരില്‍ ഒരു ഭിന്നതയ്ക്കിടവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപ്പറയാനാവില്ല. സമാധാനപരമായി സമരം ചെയ്യുന്ന എന്‍എസ്എസിന്റെ ഓഫീസുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുന്നു. ഇക്കളി എന്‍എസ്എസിനോട് വേണ്ട. അതിനെ എതിര്‍ക്കാനുള്ള സംഘടനാശേഷിയും എന്‍എസ്എസിനുണ്ടെന്ന കാര്യം അക്രമികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. എന്‍എസ്എസിന്റെ സംബന്ധിച്ച് ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാള്‍ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് കരയോഗം മന്ദിരം ആക്രമിച്ചു.. സുകുമാരന്‍ നായരുടെ പേരില്‍ റീത്തുംഎന്‍എസ്എസ് കരയോഗം മന്ദിരം ആക്രമിച്ചു.. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

റാഫേലിൽ അടിമുടി ദുരൂഹത! അനിൽ അംബാനിയുടെ നഷ്ടക്കമ്പനിയിലും ദസ്സോയുടെ നിക്ഷേപം; മോദിയുടെ വാട്ടർഗേറ്റ്?റാഫേലിൽ അടിമുടി ദുരൂഹത! അനിൽ അംബാനിയുടെ നഷ്ടക്കമ്പനിയിലും ദസ്സോയുടെ നിക്ഷേപം; മോദിയുടെ വാട്ടർഗേറ്റ്?

English summary
sukumaran nair on attack against nss offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X