വിഎസ് ടിപിയുടെ വീട്ടില്‍ പോയപോലെ, സുരേഷ് ഗോപി പെരുന്നയില്‍!!!
കോട്ടയം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വിഎസ് അച്യുതാനന്ദന് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതുപോലെ ആയി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയതെന്ന് ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തിലാണ് സുകുമാരന്‍ നായരുടെ ഈ പ്രതികരണം.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചിരുന്നു. സുരേഷ് ഗോപിയെ അപമാനിച്ച് ഇറക്കി വിടുകയും ചെയ്തിരുന്നു.
എന്നാല്‍ ജി സുകുമാരന്‍ നായരുടേയും എന്‍എസ്എസിന്റേയും യഥാര്‍ത്ഥ പ്രശ്നം ഇതൊന്നുമല്ല. അതെന്താണെന്ന് സുകുമാരന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വിഎസും സുരേഷ് ഗോപിയും
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ വിഎസ് അച്യുതാനന്ദന് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് സിപിഎമ്മിന് തിരിച്ചടിയായി എന്നായിരുന്നു വിലയിരുത്തല്‍. അതുപോലെയാകും സുരേഷ് ഗോപി പെരുന്ന സന്ദര്‍ശിച്ച സംഭവം അരുവിക്കരയില്‍ പ്രതിഫലിയ്ക്കുക എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്.

ബിജെപിയോട് ചേര്‍ക്കണ്ട
എന്‍എസ്എസ് ബിജെപിയോടൊപ്പമാണ് എന്ന് വരുത്തിത്തിരാക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചതെന്നാണ് അടുത്ത ആരോപണം. തങ്ങളുടെ രാഷ്ട്രീയ നിലപാട് അതല്ല.

ഷൈന്‍ ചെയ്യേണ്ട
അങ്ങനെ ആരേയും ഷൈന്‍ ചെയ്യാന്‍ എന്‍എസ്എസ് അനുവദിയ്ക്കില്ലെന്നാണ് സുകുമാരന്‍ നായരുടെ അടുത്ത പ്രഖ്യാപനം.

കുതന്ത്രം?
അനേകായിരം സമുദായാംഗങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് എന്‍എസ്എസ്. അതിനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുതന്ത്രത്തിന് വേദിയാക്കാന്‍ അനുവദിയ്ക്കില്ലെന്നതാണ് അടുത്ത വാദം.

യഥാര്‍ത്ഥ പ്രശ്നം ഇതൊന്നുമല്ല
എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം മുകളില്‍ പറഞ്ഞതൊന്നും അല്ല. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് നായര്‍ സമുദായത്തിലെ തന്നെ ഒരു വിഭാഗം പ്രഖ്യാപിച്ച പിന്തുണയാണ്. ആരാണ് അവര്‍?

സമസ്ത നായര്‍ സമാജം
എന്‍എസ്എസില്‍ നിന്ന് പിണങ്ങപ്പിരിഞ്ഞ സമസ്ത നായര്‍ സമാജം എന്ന സംഘടന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എന്എസിന്റെ പിന്തുണയുള്ള രാജഗോപാലിന് എന്തിനാണ് എന്‍എസ്എസിന്റെ പിന്തുണയെന്നാണ് സുകുമാരന്‍ നായരുടെ ചോദ്യം.

സുരേഷ് ഗോപിയ്ക്ക് അഹങ്കാരം
എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത് സുരേഷ് ഗോപിയുടെ അഹങ്കാരമാണെന്നും സുകുമാരന്‍ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു.

സുരേഷ് ഗോപിയ്ക്ക് നാണമില്ലേ
ഇത്രയും അപമാനിക്കപ്പെട്ടിട്ടുും സുരേഷ് ഗോപിയ്ക്ക് നാണം തോന്നുന്നില്ലേയെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ പ്രതികരണം തന്നെ ഉദാഹരണം.

ഇനിയും പോകുമെന്ന് സുരേഷ് ഗോപി
താന്‍ ഇനിയും പെരുന്നയില്‍ പോകും എന്നും സുകുമാരന്‍ നായരെ കാണും എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിത്തന്നെ പോകും എന്നാണ് സുരേഷ് ഗോപി പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications