ഒടുവില്‍ സുകുമാരന്‍ നായര്‍ അടങ്ങി... എന്നിട്ടും കലി തീരുന്നില്ല
ചങ്ങനാശേരി: കെഎം മാണിയെ പിന്തുണച്ചതിന്റെ പേരില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കേള്‍ക്കാത്ത ചീത്തയില്ല. എന്തിന് സ്വന്തം കരയോഗക്കാര്‍ വരെ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കി.
സംഭവം പന്തിയല്ലെന്ന് കണ്ടിട്ടാവണം സുകുമാരന്‍ നായര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. താന്‍ മാണിയെ പിന്തുണച്ചിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണി രാജിവക്കേണ്ടതില്ലെന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്. മാത്രമല്ല, മാണിക്കെതിരെ ആരോപണം ഉന്നയിച്ച എന്‍എസ്എസിന്റെ സ്വന്തം ആര്‍ ബാലകൃഷ്ണപിള്ളയെ പോലും സുകുമാരന്‍ നായര്‍ തള്ളിപ്പറഞ്ഞു.
ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിലും ഇപ്പോള്‍ സുകുമാരന്‍ നായര്‍ തിരിത്തിയിരിക്കുന്നു. ബാലകൃഷ്ണ പിള്ളയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് സുകുമാരന്‍നായര്‍ പറയുന്നത്. പിള്ളയെ തള്ളിപ്പറഞ്ഞതിനേയും പല കരയോഗങ്ങളും വിമര്‍ശിച്ചിരുന്നു.
തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണങ്ങളാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. ചില ശുദ്ധ മനസ്‌കര്‍ അത് വിശ്വസിച്ച് പോയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാണിയെ സഹായിക്കാന്‍ ശ്രമിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുകുമാരന്‍ നായര്‍ ഇത്രയൊക്കെ പറഞ്ഞിട്ടും ചില കരയോഗങ്ങളില്‍ പ്രതിഷേധം അടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .












Click it and Unblock the Notifications