സിസിടിവി ഇല്ലായിരുന്നേല്‍ പീഡനമാകില്ലായിരുന്നു.. മലപ്പുറത്തെ സംഭവത്തില്‍ ഇര മൊയ്തീന്‍ എന്ന് പോസ്റ്റ്

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  മൊയ്‍തീൻ കുട്ടിയെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റ്, സംഭവം ഇങ്ങനെ | Oneindia Malayalam

  മലപ്പുറം എടപ്പാളില്‍ തീയറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച വ്യവസായി മൊയ്തീന്‍ കുട്ടിയെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്. തീയറ്ററില്‍ നടന്നത് പെണ്‍കുട്ടി ആസ്വദിച്ചിരുന്നെന്നും ഉഭയസമ്മതത്തോടെയാണ് പീഡം നടന്നതെന്നുമുള്ള സോഷ്യല്‍ മീഡിയ ന്യായീകരണത്തിന് പിന്നാലെയാണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ ഇര പീഡിപ്പിക്കപ്പെട്ട അമ്മയോ കുട്ടിയോ അല്ല മറിച്ച് മൊയ്തീനാണെന്ന ന്യായീകരണവുമായി സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

  കണ്ണൂര്‍ സ്വദേശിയായ സുകുമാരന്‍ ആണ് പോസ്റ്റിട്ടത്. സിസിടിവി ഉണ്ടായത് കൊണ്ട് മാത്രമാണ് മൊയ്തീന്‍ നടത്തിയത് പീഡനമായതെന്നും അല്ലേങ്കില്‍ അത് പീഡനമാവില്ലെന്നുമാണ് അയാള്‍ കുറിച്ചത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ അയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റ് ഇങ്ങനെ

  അവസരം ആസ്വദിച്ചു

  അവസരം ആസ്വദിച്ചു

  എത്ര പെട്ടെന്നാണ് തൃത്താലയിലെ മൊയ്തീൻകുട്ടി ക്രൂരനും പീഡകനും ആയി മാറിയത്. അയാളുടെ ജീവിതം കട്ടപ്പൊകയായത് എത്ര പൊടുന്നനെയാണ്. വായിച്ചറിഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്തപ്പോൾ മൊയ്തീൻകുട്ടിയുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുകയാണ് മകളുടെ മാതാവായ കഥാനായിക. മൊയ്തീൻ കുട്ടി സാമാന്യം പണക്കാരനാണ്. അയാൾക്ക് ലഭിച്ച അവസരം ആസ്വദിക്കുകയാണ് അയാൾ ചെയ്തത്. അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ, പീഡിപ്പിക്കാൻ വിളിച്ചു വരുത്തുകയോ ചെയ്തതല്ല.

  പീഡനമാവില്ലായിരുന്നു

  പീഡനമാവില്ലായിരുന്നു

  സ്വമനസ്സാലെ മകളുമൊത്ത് മാതാവ് തിയേറ്ററിൽ വന്നതാണ്. ശേഷം അവർ തിയേറ്റർ വിട്ടുപോവുകയും ചെയ്തു. സംഭവം പീഡനമായി മാറുന്നത്, തിയേറ്റർ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ്. തിയേറ്ററിൽ സിസിടിവി ഉള്ള കാര്യം മൊയ്തീൻ കുട്ടിയും ആ സ്ത്രീയും മനസ്സിലാക്കിയിരിക്കാൻ വഴിയില്ല. സിസിടിവി ഇല്ലായിരുന്നെങ്കിൽ സമൂഹത്തിനു കല്ലെറിയാൻ ഒരു മൊയ്തീൻ കുട്ടിയെ ലഭിക്കില്ലായിരുന്നു. കാരണം സിസിടിവിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നില്ലെങ്കിൽ ആ സംഭവം ഒരു പീഡനമാവില്ലായിരുന്നു.

  മറുവശം കൂടി

  മറുവശം കൂടി

  കേസ് വന്ന സ്ഥിതിയ്ക്ക് ഇനി മാതാവ് എന്ന സ്ത്രീ സ്വന്തം സുരക്ഷയെ മുൻ നിർത്തിയാണ് പോലീസിൽ മൊഴി കൊടുക്കുക. താൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആ സ്ത്രീയ്ക്ക് കേസിൽ നിന്ന് ഊരി വരാൻ കഴിയും. സമൂഹം ചിന്തിക്കുന്നത് ഏകപക്ഷീയവും സംഭവങ്ങളുടെ ഒരു വശം മാത്രവുമാണ്. അത്കൊണ്ടാണ് മൊയ്തീൻ കുട്ടി കുറ്റവാളിയും പീഡകനും ആയി മാറുന്നത്. ഏത് സംഭവത്തിന്റെയും മറുവശവും കൂടി ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്.

  കാമപ്പിശാചും പീഡകനും

  കാമപ്പിശാചും പീഡകനും

  പക്ഷെ മറുവശം പറയാൻ പാടില്ല എന്നൊരു നാട്ടുനടപ്പ് ഉണ്ട്. അത് കൊണ്ട് ആൾക്കൂട്ടം എന്ത് പറയുന്നുവോ അത് ഏറ്റുപറയുകയാണ് എല്ലാവരും ചെയ്യുന്നത്. ഇന്ന് പറയേണ്ടത് മൊയ്തീൻ കുട്ടി കാമപ്പിശാചും പീഡകനും ആണ് എന്നാണ്. മൊയ്തീൻ കുട്ടിയുടെ ഇച്ഛയ്ക്ക് വഴങ്ങിക്കൊടുത്ത ആ സ്ത്രീയോ? മാനുഷികമായ ദൗർബല്യങ്ങൾ ആണ് ഈ സംഭവത്തിൽ ഉടനീളം ഞാൻ കാണുന്നത്. സമാനമായ സംഭവങ്ങൾ ആർക്കും ഉപദ്രവം ഇല്ലാതെ പലയിടങ്ങളിലും നടക്കുന്നുണ്ടാകും. മനുഷ്യന്റെ ജൈവികചോദനകളും ദൗർബ്ബല്യങ്ങളും കണക്കിലെടുത്താൽ ഇത് പോലത്തെ സംഭവങ്ങൾ നടക്കുന്നില്ല എന്ന് പറയാൻ പറ്റില്ല.

  സ്ത്രീയുടെ സമ്മതത്തോടെ

  സ്ത്രീയുടെ സമ്മതത്തോടെ

  ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നതിന്റെ റിസ്ക്ക് എനിക്കറിയാം. വായിച്ചിട്ട് നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും പറ്റിയാൽ ഇതായിരിക്കുമോ പ്രതികരണം എന്ന് മാനസിക വളർച്ചയില്ലാത്ത പലരും കമന്റ് എഴുതിയെന്ന് വരും. എഴുതിയ കമന്റ് അപ്പപ്പോൾ ഡിലീറ്റ് ചെയ്യാം എന്നും പരിധി വിട്ടെഴുതിയാൽ ബ്ലോക്ക് ചെയ്യാം എന്നതുമാണ് എനിക്കുള്ള രക്ഷാകവചം. എനിക്ക് മൊയ്തീൻ കുട്ടിയുടെ വക്കാലത്ത് ഇല്ല. അയാളെ ന്യായീകരിക്കാനും എനിക്ക് ബാധ്യതയില്ല. പക്ഷെ ഈ ഒരു സംഭവം മാത്രമാണ് അയാളുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച അതും ആ സ്ത്രീയുടെ സമ്മതത്തോടെ എന്ന്, മനുഷ്യജീവിതത്തിന്റെ അവസ്ഥകളും വസ്തുതകളുടെ ഇരുവശവും പരിശോധിക്കുന്ന എനിക്ക് പറയാതിരിക്കാനാവില്ല.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  sukumarns facebook post suppporting modeen

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more