ഫറൂഖിലെ ലിംഗ വിവേചനത്തെ വിമര്‍ശിച്ചതിന് അരീക്കോട്ടെ കേളേജ് അധ്യാപകനെ പുറത്താക്കി
മഞ്ചേരി: ഫറൂഖ് കോളേജിലെ ലിംഗ വിവേചനം സംബന്ധിച്ച വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ദിനു എന്ന വിദ്യാര്‍ത്ഥിയുടെ സ്‌പെന്‍ഷന്‍ നടപടി ഹൈക്കോടതി തടഞ്ഞിരിയ്ക്കുകയാണ്.
എന്നാല്‍ ഫറൂഖ് കോളേജിലെ വിഷയം അവിടെ മാത്രം ഒതുങ്ങന്നതല്ലെന്നാണ് അരീക്കോട് നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച അധ്യാപകനെ അരീക്കോട് സുല്ല മുസലാം സയന്‍സ് കോളേജില്‍ നിന്ന് പുറത്താക്കിയിരിയ്ക്കുന്നു.

കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ മുഷമ്മദ് ഷഫീഖ് സിപിയെ ആണ് കോളേജില്‍ നിന്ന് പിരിച്ചുവിട്ടത്. ഗസ്റ്റ് അധ്യാപകനാണ് ഷെഫീഖ്. പിരിച്ചുവിടലിനെ കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
I am Mohammed Shafeeq. CP and I am Dismissed from Sullamussalam Science College, Areacode for suppoprting #DinuVeyil of Farook college through a Facebook comment.
Posted by Freedom Azad on Sunday, 15 November 2015
ഫ്രീഡം ആസാദ് എന്ന പേരിലുള്ള ഫേസ് അക്കൗണ്ടിലൂടെയാണ് ഷെഫീഖ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നത്. ഫറൂഖ് കോളേജ് വിഷയത്തില്‍ ഇട്ട ഫേസ്ബുക്ക് കമന്റ് ആണ് തന്റെ പിരിച്ചുവിടലിലേയ്ക്ക് നയിച്ചതെന്ന് ഷെഫീഖ് വണ്‍ഇന്ത്യയോട് പറഞ്ഞു.
ഫറൂഖ് കോളേജിലെ ലിംഗ വിവേചന പ്രശ്‌നം പുറത്തുകൊണ്ടുവന്ന ദിനു എന്ന വിദ്യാര്‍ത്ഥിയെ പിന്തുണച്ചതുകൊണ്ടാണ് തന്നെ പിരിച്ചുവിട്ടതെന്ന് കാണിച്ച് ഷഫീഖ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
ജോലി പോയതില്‍ സങ്കടം ഇല്ല... എന്തിന്നാണ് കോളേജില്‍ നിന്ന് പിരിച്ചു വിട്ടത് എന്ന് ചോദിക്കുമ്പോള്‍ അത് ഫാറൂക്ക് കോളേജിലെ വ...
Posted by Freedom Azad on Sunday, 15 November 2015
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കോളേജ് അധികൃതര്‍ വിഷയത്തില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷെഫീഖ് പോസ്റ്റ് പിന്‍വലിയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നടപടി.
ഫറൂഖ് കോളേജ് പോലെ തന്നെ ലിംഗ വിവേചന പ്രശ്‌നങ്ങള്‍ നലിനില്‍ക്കുന്ന കോളേജ് ആണ് അരീക്കോട് സുല്ല മുസലാം സയന്‍സ് കോളേജും. തിരുവാതിരക്കളി നടത്താന്‍ അനുമതി നല്‍കാതിരുന്ന സംഭവം 2012 ല്‍ വലിയ വിവാദമായിരുന്നു. കോളേജില്‍ കലാപരിപാടികള്‍ക്ക് പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പങ്കെടുക്കരുതെന്നാണ് ഇവിടത്തേയും ചട്ടം.












Click it and Unblock the Notifications