കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇനി യുഡിഎഫ് ഭരിക്കും; സുമ ബാലകൃഷ്ണന്‍ മേയര്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇനി യുഡിഎഫ് ഭരിക്കും. ബുധനാഴ്ച്ച നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ വിജയിച്ചു. 55 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണന്‍ മേയറായി തിരഞ്ഞെടുത്തത്. സുമക്ക് എതിരെ മത്സരിച്ച മുന്‍ മേയറായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇപി ലതക്ക് 25 ലഭിച്ചു. ഇടത് കൗണ്‍സിലര്‍ കെ റോജയുടെ വോട്ട് അസാധുവായി.

ഞാന്‍ വിമതനോ ഡമ്മിയോ അല്ല; നാമനിര്‍ദ്ദേശം നല്‍കിയത് സ്വതന്ത്രനായി, വിശീദികരണവുമായി ജോസഫ് കണ്ടത്തില്‍ഞാന്‍ വിമതനോ ഡമ്മിയോ അല്ല; നാമനിര്‍ദ്ദേശം നല്‍കിയത് സ്വതന്ത്രനായി, വിശീദികരണവുമായി ജോസഫ് കണ്ടത്തില്‍

ഓഗസ്റ്റ് 17 ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ മേയര്‍ സ്ഥാനത്ത് നിന്ന് ഇപി ലത പുറത്തായിരുന്നു. കോണ്‍ഗ്രസ് വിമതനായിരുന്ന ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് യുഡിഎഫിനൊപ്പം നിന്നതോടെയാണ് മേയര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും സിപിഎമ്മിന് ഭരണം നഷ്ടമാവുകയും ചെയ്തത്.

congress

ഇതിന് പിന്നാലെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടിരുന്നു. യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ 55 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേനസാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേന

കശ്മീര്‍; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തുകശ്മീര്‍; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

English summary
suma balakrishnan elected kannur corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X