Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പോലും വെല്ലുന്ന 'നായകന്‍'... യുവതികളെ മരുന്ന് കൊടുത്ത് പീഡിപിച്ച് ദൃശ്യം പകര്‍ത്തിയ താരം?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിരിക്കുകയാണ്. മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടുണ്ടാവുക. അത്രത്തോളം ജനപ്രിയനായ ഒരു നടനെ ഏറ്റവും നികൃഷ്ടമായ ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തന്നെ ആയിരുന്നു.

എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും അറസ്റ്റും നടന്നിട്ടുണ്ട്. ഒരുപക്ഷേ ദിലീപിനേക്കാള്‍ വലുതായ ഒരു സൂപ്പര്‍ താരം!!!

സാഗര്‍ ഏലിയാസ് ജാക്കി, പഴശ്ശിരാജ എന്നീ മലയാളം സിനിമകള്‍ കണ്ടവര്‍ക്ക് അയാളെ മറക്കാന്‍ പറ്റില്ല. സുമന്‍ തല്‍വാര്‍ എന്ന നടന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. എന്നാല്‍ സിനിമ ലോകത്തെ ഞെട്ടിപ്പിച്ച ആ സംഭവം ഇപ്പോഴും അണിയറിയില്‍ ചര്‍ച്ചയാണ്.

സുമന്‍ തല്‍വാര്‍

സുമന്‍ തല്‍വാര്‍

കര്‍ണാകട സ്വദേശിയാണ് സുമന്‍ തല്‍വാര്‍ എന്ന നടന്‍. എന്നാല്‍ തുടക്കത്തില്‍ കോളിവുഡ് ആയിരുന്നു സുമന്റെ കേന്ദ്രം. വെറും ഒരു നടന്‍ മാത്രമായിരുന്നില്ല സുമന്‍.

സുന്ദരന്‍, സുമുഖന്‍

സുന്ദരന്‍, സുമുഖന്‍

സുന്ദരനായിരുന്നു സുമന്‍ തല്‍വാര്‍. അത്രയ്ക്ക് ആകാര ഭംഗിയും. തമിഴകം അടക്കിവാഴാന്‍ പോകുന്ന താരം എന്ന് പലരും വിലയിരുത്തിയിരുന്നത് സുമനെ തന്നെ ആയിരുന്നു.

26-ാം വയസ്സിലെ സൂപ്പര്‍ താരം

26-ാം വയസ്സിലെ സൂപ്പര്‍ താരം

ദിലീപിനൊന്നും സ്വപ്‌നം കാണാന്‍ പോലും പറ്റാത്തത്ര ഉയരത്തിലായിരുന്നു അന്ന് സുമന്‍. 26 വയസ്സ് തികയുമ്പോഴേക്കും കൈനിറയെ ചിത്രങ്ങള്‍, ചുറ്റും ആരാധകര#, ഞെട്ടിപ്പിക്കുന്ന പ്രതിഫലം.

ഒറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞു

ഒറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞു

എന്നാല്‍ സുമന്‍ തല്‍വാര്‍ എന്ന നായകന്‍ ഒറ്റ ദിവസം ഇരുട്ടി വെളുത്തപ്പോഴേക്കും വില്ലനായി മാറി. ഇന്ന് ദിലീപിനെ ജനങ്ങള്‍ കാണുന്നതിലും വെറുപ്പോടെ സുമനെ ആരാധകര്‍ തള്ളിക്കളഞ്ഞു.

 മൂന്ന് യുവതികളെ ചെയ്തത്

മൂന്ന് യുവതികളെ ചെയ്തത്

മൂന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ ആയിരുന്നു 1095 മെയ് 18 ന് രാത്രി സുമന്‍ തല്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ചില ബ്ലൂ ഫിലിമുകള്‍ കിട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു...

മൂന്ന് വര്‍ഷത്തേക്ക് ഫുള്‍

മൂന്ന് വര്‍ഷത്തേക്ക് ഫുള്‍

സുമന്‍ തല്‍വാര്‍ കത്തി നില്‍ക്കുന്ന സമയം. മൂന്ന് വര്‍ഷത്തേക്ക് കൊടുക്കാന്‍ ഡേറ്റ് പോലും ഇല്ല. അന്ന് സുമന്‍ ഒരോ സിനിമയ്ക്കും വാങ്ങിയിരുന്ന പ്രതിഫലം അഞ്ച് ലക്ഷം രൂപയായിരുന്നു.

മയക്കുമരുന്ന നല്‍കി പീഡനം?

മയക്കുമരുന്ന നല്‍കി പീഡനം?

മൂന്ന് യുവതികളുടേയും പരാതികള്‍ ഏതാണ്ട് സമാനം ആയിരുന്നു. കാറില്‍ ലിഫ്റ്റ് തരാം എന്ന് പറഞ്ഞ് കയറ്റി, മയക്കുമരുന്ന് നല്‍ികി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നായിരുന്നു അത്.

ദൃശ്യങ്ങള്‍ കിട്ടിയോ?

ദൃശ്യങ്ങള്‍ കിട്ടിയോ?

എന്നാല്‍ ഈ കേസില്‍ ആ നഗ്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയോ എന്ന് ഉറപ്പില്ല. അക്കാര്യം പിന്നീട് ഒരു വിധത്തിലും പുറത്ത് വന്നിട്ടും ഇല്ല. സുമന്‍ അറസ്റ്റിലായെങ്കിലും പിന്നീട് സുഗമമായി പുറത്തിറങ്ങി.

ഗുണ്ടയാക്കി അറസ്റ്റ് ചെയ്തു

ഗുണ്ടയാക്കി അറസ്റ്റ് ചെയ്തു

1981 ലെ തമിഴ്‌നാട് ഗുണ്ടാ ആക്ട് പ്രകാരം ആയിരുന്നു സുമന്റെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയത്. വേണമെങ്കില്‍ ഒരു വര്‍ഷം വരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ നില്‍ക്കാന്‍ പോലീസിന് അനുമതി നല്‍കുന്നതായിരുന്നു ആ നിയമം.

അമ്മയെ വെല്ലും... തമിഴകം

അമ്മയെ വെല്ലും... തമിഴകം

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ സംരക്ഷിക്കുന്ന നിലപാടുകളാണ് കേരളത്തിലെ സിനിമ സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അതുക്കും മേലെ ആയിരുന്നു തമിഴകത്ത് അന്ന് സംഭവിച്ചത്. അറസ്റ്റിലായ സുമന് വേണ്ടി സിനിമ മേഖല ഒന്നടങ്കം കൈകോര്‍ത്തു.

പുഷ്പം പോലെ പുറത്തിറങ്ങി

പുഷ്പം പോലെ പുറത്തിറങ്ങി

തമിഴകത്തെ അന്നത്തെ ഏറ്റവും പ്രഗത്ഭനായി അഭിഭാഷകന്‍ ആയിരുന്നു അന്ന് സുമന് വേണ്ടി കോടതിയില്‍ ഹാജരായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായാണ് അന്ന് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ സുമന്‍ പുറത്തിറങ്ങുകയും ചെയ്തു.

കെട്ടിച്ചമച്ച കഥ

കെട്ടിച്ചമച്ച കഥ

എല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് സുമന്‍ ആരോപിക്കുന്നത്. മദ്യമാഫിയയ്ക്ക് സുമനോട് ഉണ്ടായ വിദ്വേഷം ആണ് എല്ലാത്തിനും വഴിവച്ചത് എന്നും ആരോപണം ഉയര്‍ന്നു. കേസ് പിന്നീട് തള്ളിപ്പോവുകയും ചെയ്തു.

ബ്ലൂഫിലിം കേസ്?

ബ്ലൂഫിലിം കേസ്?

സുമന്റെ ബ്ലൂ ഫിലിം കേസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരിടത്ത് പോലും ബ്ലൂ ഫിലിം എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല എന്ന് സുമന്‍ പറയുന്നു. അപ്പോള്‍ പോലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം എവിടെ പോയി?

തേച്ച് മാച്ച് കളഞ്ഞു?

തേച്ച് മാച്ച് കളഞ്ഞു?

സുമന്റെ സ്വാധീനത്തില്‍ ആ കേസ് തേച്ചുമാച്ച് കളഞ്ഞതാണെന്നും ആരോപിക്കുന്നവര്‍ ഉണ്ട്. കാരണം അക്കാലത്ത് പോലും സുമന്റെ അറസ്റ്റില്‍ സിനിമ മേഖല പ്രതീക്ഷിച്ചിരുന്ന നഷ്ടം ഏഴ് കോടി രൂപ ആയിരുന്നു.

മലയാളത്തിലും അഭിനയിച്ചു

മലയാളത്തിലും അഭിനയിച്ചു

നായകനായി സുമന് പിന്നീട് അധിക കാലം തിളങ്ങാനായില്ല. എങ്കിലും തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യം ആയിരുന്നു. മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി, മമ്മൂട്ടിയുടെ പഴശ്ശിരാജ, പൃഥ്വിരാജിന്റെ തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട് സുമന്‍ തല്‍വാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+