Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മർ ബമ്പർ നറുക്കെടുപ്പ്: 10 കോടി അടിച്ചാല്‍ കൈയ്യില്‍ കിട്ടുക പകുതി മാത്രമോ? ഉടന്‍ ചെയ്യേണ്ടത് ഇതാണ്

10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ലോട്ടറി (Bumper BR 102 Lottery) ടിക്കറ്റ് നറുക്കെടുപ്പിന് ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. SA, SB, SC, SD, SE, SG എന്നീ ആറ് സീരീസുകളിലായി വിപണിയില്‍ എത്തിച്ച സമ്മർ ബമ്പർ ടിക്കറ്റിന്റെ നിരക്ക് 250 രൂപയായിരുന്നു. ലോട്ടറി വകുപ്പിന്റെ ആസ്ഥാനമായ തിരുവനന്തപുരം ഖോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

പത്ത് കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

summer-bumper

മികച്ച സ്വീകാര്യതയായിരുന്നു സമ്മർ ബമ്പർ ടിക്കറ്റുകള്‍ക്ക് ലഭിച്ചത്. ആകെ 36 ലക്ഷം ടിക്കറ്റുകള്‍ അടിച്ചതില്‍ 35 ലക്ഷത്തില്‍ അധികം ടിക്കറ്റുകളും മാർച്ച് 29 ന് അകം തന്നെ വിറ്റു തീർന്നു. ശേഷിക്കുന്ന ടിക്കറ്റുകളും ഇന്നലേയും ഇന്നുമായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7,90,200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും ടിക്കറ്റ് വില്‍പ്പനയില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്.

ക്രിസ്മസ്-ന്യൂഇയർ ബംബറിന്റെ നറുക്കെടുപ്പ് നടത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു സമ്മർ ബമ്പർ പുറത്തിറക്കിയത്. ക്രിസ്തുമസ്-ന്യൂഇയർ ബംബറിന്റെ ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 4765650 ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 258,840 ടിക്കറ്റുകൾ ഇത്തവണ വിറ്റുപോയി. സമ്മർ ബമ്പർ ടിക്കറ്റിന്റെ കാര്യത്തിലും സമാന വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോട്ടറി ഫലം എവിടെ അറിയാം

സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ തത്സമയ വിവരങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തിന്റെ ലൈവ് അപ്ഡേഷന്‍ പേജിലൂടെ അറിയാം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭിക്കും.

സമ്മാനം അടിച്ചാല്‍

നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാന തുക കരസ്ഥമാക്കാന്‍ സാധിക്കും. 5000 രൂപയിലും കൂടുതലാണെങ്കിൽ സമ്മാനർഹമായ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. ഫലം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ടിക്കറ്റ് സമർപ്പിക്കണം.

10 കോടിയുടെ ജേതാവിന് എത്ര കിട്ടും

ടിക്കറ്റ് സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ
നികുതിയും കമ്മീഷനും കിഴിച്ചുള്ള തുക സമ്മാന ജേതാവിന്റെ അക്കൌണ്ടിലേക്ക് ലഭിക്കും. പത്ത് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ആൾ 29812500 രൂപ ആണ് നികുതി കൊടുക്കേണ്ടി വരിക. നികുതി തുക കിഴിച്ച് സർക്കാരിൽ നിന്ന് 70187500 കോടി രൂപയാകും ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സർ ചാർജായി 11030625 രൂപ അടയ്ക്കേണ്ടി വരും. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 1633725 രൂപയും അടക്കേണ്ടി വരും. ഒടുവില്‍ വിവിധ നികുതികളും കമ്മീഷനും കിഴിച്ച് 57523150 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+