Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മര്‍ ബംപര്‍ നറുക്കെടുപ്പ്: 250 രൂപ ചെലവാക്കിയാല്‍ പോക്കറ്റിലാകുന്നത് 10 കോടി! ഇനിയും ടിക്കറ്റ് വാങ്ങിയില്ലേ

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്ന സമ്മര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ബുധനാഴ്ച. ഏപ്രില്‍ രണ്ടിന് ഉച്ച തിരിഞ്ഞ് രണ്ട് മണിയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് സമ്മര്‍ ബംപര്‍ ലോട്ടറിയുടെ നറുക്കെടുക്ക് നടത്തുന്നത്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് വിതരണത്തിനായി എത്തിച്ചിരുന്നു. ഇതില്‍ സിംഹഭാഗവും ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 3523230 ടിക്കറ്റുകള്‍ ആണ് വിറ്റത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ കണക്കുകള്‍ വന്നിട്ടില്ല. നറുക്കെടുപ്പിന്റെ തൊട്ടുമുന്‍പ് വരെ ടിക്കറ്റ് വാങ്ങാന്‍ അവസരമുള്ളതിനാല്‍ അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റഴിക്കാം എന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍. ബി ആര്‍ 102 സീരിസിലുള്ള ടിക്കറ്റാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്.

Summer Bumper

ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിച്ചിട്ടുള്ളത് പാലക്കാടാണ്. 7,90,200 ടിക്കറ്റുകള്‍ ജില്ലയില്‍ വിറ്റിട്ടുണ്ട്. 4,73,640 ടിക്കറ്റുകള്‍ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. സമ്മര്‍ ബംപര്‍ ലോട്ടറിക്ക് 250 രൂപയാണ് വില. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി നല്‍കുന്നത് 50 ലക്ഷം രൂപയാണ്.

മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ട് വീതം അഞ്ചു ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനത്തിന് ആകെ 60 ലക്ഷം രൂപയാണ് ചെലവാകുക. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷമാണ് നല്‍കുന്നത്. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. സമ്മര്‍ ബംപറിനൊപ്പം വിഷു ബംപര്‍, മണ്‍സൂണ്‍ ബംപര്‍, തിരുവോണം ബംപര്‍, പൂജാ ബംപര്‍, ക്രിസ്മസ് പുതുവത്സര ബംപര്‍ എന്നിങ്ങനെ ആറ് ബമ്പറുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിനുള്ളത്.

ഏറ്റവും ഒടുവില്‍ ക്രിസ്മസ് പുതുവത്സര ബംപര്‍ ആണ് നറുക്കെടുത്തത്. XD 387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന് ആയിരുന്നു 20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് വീതം നല്‍കുന്നതായിരുന്നു ക്രിസ്മസ് പുതുവത്സര ബംപറിന്റെ സമ്മാനഘടന. അതേസമയം അതിര്‍ത്തികളില്‍ വില്‍പന കൂടിയതോടെ ഇത്തവണയും കേരള ബംപര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+