Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തുമസ് ബമ്പർ അടിച്ചില്ലെങ്കില്‍ നിരാശ വേണ്ട: ഇതാ സമ്മർ ബമ്പറെത്തി; 250 രൂപയ്ക്ക് 10 കോടി നേടാം

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനമായി 20 കോടി രൂപ അടിച്ചിരിക്കുന്നത് കണ്ണൂർ ഇരിട്ടി സ്വദേശിയായ സത്യനാണ്. എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് സത്യന് ബംപർ സമ്മാനം അടിച്ചിരിക്കുന്നതെന്നാണ് ടിക്കറ്റ് വിറ്റ ഏജന്‍സി ഉടമ വ്യക്തമാക്കുന്നത് കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നായിരുന്നു സത്യന്‍ സമ്മാനർഹമായത് ഉള്‍പ്പെടേയുള്ള 10 ടിക്കറ്റുകളും സ്വന്തമാക്കിയത്.

ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തുക സമ്മാനം നല്‍കു ലോട്ടറിയാണ് ക്രിസ്മസ്-ന്യൂഇയർ ബംപർ.

summer-bumper

ലോട്ടറി ആസ്ഥാനത്ത് ക്രിസ്മസ്-ന്യൂഇയർ ബംപറിന്റെ നറുക്കെടുപ്പ് നടത്തുന്നതിന് മുന്നോടിയായി പുതിയ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവ്വഹിച്ചു. നാടിന്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നൽകുന്നത് വലിയ സംഭാവനയാണന്ന് ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു.

കേരള ഭാഗ്യക്കുറി അയൽ സംസ്ഥാനക്കാർക്കൊക്കെ ഒരു അത്ഭുതമാണന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താൻ കഴിയുന്നു എന്നവർ അന്വേഷിക്കാറുണ്ട്. സമ്മാനങ്ങൾ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവർത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സമ്മർ ബംപർ ടിക്കറ്റിന്റെ വില 250 രൂപയാണ്.

അതേസമയം, ക്രിസ്തുമസ്-ന്യൂഇയർ ബംപറിന്റെ ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 2,58,840 ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റഴിച്ചു. ഒന്നാം സമ്മാനർഹമായ ടിക്കറ്റു വിറ്റ ഏജന്റ് ഉൾപ്പെടെ 22 ഭാഗ്യവാൻമാരെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ബമ്പർ ഭാഗ്യക്കുറി സൃഷ്ടിക്കുന്നത്.

എം എൽ എ മാരായ ആന്റണി രാജു, വി കെ പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ഭാഗ്യക്കുറി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+