Summer Bumper Winner: 10 കോടി കോടി കൊണ്ടുപോയത് നടിയുടെ സഹായി: സമ്മർ ബംപർ അസമിലേക്ക്
വർഷങ്ങളായി രജനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബർട്ട് ടിഗ. 1995 ലാണ് വീട്ടിലേക്ക് വരുന്നത്

ആലുവ: സംസ്ഥാന സർക്കാർ നടത്തിയ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. 10 കോടി ഒന്നാം സമ്മാനം നല്‍കുന്ന ലോട്ടറിക്ക് വലിയ സ്വീകാര്യതയായിരുന്നു ആളുകളില്‍ നിന്നും ലഭിച്ചത്. എസ്ഇ 222282 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമെങ്കിലും വിജയിയെ കണ്ടെത്താന്‍ ആദ്യ ദിവസം സാധിച്ചിരുന്നില്ല.
ആലുവ- മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറില്‍ നിന്നായിരുന്നു ടിക്കറ്റ് വിറ്റത്. വിജയിയെ കണ്ടെത്താന്‍ ഏജന്‍സിക്കാരും വില്‍പ്പനക്കാരും അന്വേഷണം നടത്തിയെങ്കിലും ഭാഗ്യശാലി മണിക്കൂറുകളോളം കാണമറയത്തായിരുന്നു. ഇപ്പോഴിതാ ആ ഭാഗ്യശാലിയെ കണ്ടെത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

അസം സ്വദേശിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചിരിക്കുന്നത്. സിനിമ-സീരിയില്‍ താരം രജനി ചാണ്ടിയുടെ സഹായി കൂടിയാണ് അസം സ്വദേശിയായ ആല്‍ബർട്ട് ടിഗ. സമ്മാനത്തിന് അർഹമായ ടിക്കറ്റ് ആല്‍ബർട്ട് ടിഗ ആലുവയിലെ ബാങ്കില്‍ നല്‍കി ടിക്കറ്റ് നടപടികള്‍ പൂർത്തിയാക്കി.

രജനി ചാണ്ടിയുടെ വീട്ടിലെ സഹായി
വർഷങ്ങളായി രജനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബർട്ട് ടിഗ. 1995 ലാണ് വീട്ടിലേക്ക് വരുന്നത്. ലോട്ടറിയുടെ നറുക്കെടുപ്പ് ഫലത്തെക്കുറിച്ച് വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞതെന്നാണ് അന്ന ചാണ്ടി വ്യക്തമാക്കുന്നത്. 250 രൂപ ടിക്കറ്റ് വിലയുള്ള ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നടന്നത്.

പത്താം തിയതി വൈകീട്ട് മൂന്ന് മണിക്ക്
പത്താം തിയതി വൈകീട്ട് മൂന്ന് മണിക്കാണ് ആല്‍ബർട്ട് ടിക്കറ്റ് വാങ്ങിക്കുന്നത്. ആലുവ മാർക്കറ്റ് റോഡിൽ മാഞ്ഞൂരാൻ കുടുംബാംഗങ്ങളായ ജോസഫ്, ലിജു, സുധീഷ്, ജോൺ എന്നിവർ ചേർന്നു നടത്തുന്ന ജൻസിയുടെ ആദ്യ ശാഖയാണ് ചൂണ്ടിയിലേത്. സ്ഥാപനം ആരംഭിച്ച് ആദ്യ വർഷത്തില്‍ തന്നെ ബംപർ സമ്മാനം എത്തിക്കാന്‍ സാധിച്ചതില്‍ ഏജന്‍സി ഉടമകളും വലിയ സന്തോഷത്തിലാണ്. കമ്മീഷന്‍ ഇനത്തില്‍ വലിയൊരു തുക ഏജന്‍സിക്കും ലഭിക്കും.

സമ്മർ ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. SA 138095, SB 284943, SD 286752, SE 300115, SA 520549, SC 112247, SD 539744, SG 330278, SB 211059, SC 475578, SE 260917, SG 519512 എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച ടിക്കറ്റും വിറ്റത് എറണാകുളം ജില്ലയില്‍ തന്നെയാണ് വിറ്റത്.

ബംപർ വിജയികളെ പോലെ സമ്മർ ബംപർ
അതേസമയം, സമ്മാന ജേതാവിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കഴിഞ്ഞ രണ്ട് ബംപർ വിജയികളെ പോലെ സമ്മർ ബംപർ വിജയിയും കാണാമറയത്ത് നില്‍ക്കുമോയെന്ന ആശങ്കയും ശക്തമായിരുന്നു. ഓണം ബംപർ ജേതാവ് അനൂപിന് ആളുകളില്‍ നിന്നും ദുരനുഭവം ഉണ്ടായപ്പോള്‍ മുതലാണ് ലോട്ടരി വിജയികള്‍ പഴയത് പോലെ തങ്ങളുടെ നേട്ടം പരസ്യപ്പെടുത്താന്‍ തയ്യാറാവാതിരിക്കാന്‍ തുടങ്ങിയത്.

ഏറെ നാളുകള്‍ക്ക് ശേഷം പൂജ ബംബര്‍ അടിച്ച വ്യക്തി ടിക്കറ്റ് ലോട്ടറി വകുപ്പില്‍ ഹാജരാക്കിയെങ്കിലും തന്റെ പേര് വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ സ്വദേശിക്കാണ് പത്ത് കോടിയുടെ പൂജ ബംബര്‍ അടിച്ചത്. ഇതിന് പിന്നാലെ ക്രിസ്തുമസ് ബംപർ നറുക്കെടുപ്പും സംസ്ഥാനത്ത് നടന്നെങ്കിലും വിജയിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.












Click it and Unblock the Notifications