Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാത്രി ടിക്കറ്റെടുത്തു, ഉണർന്ന് എഴുന്നേറ്റപ്പോഴേക്കും കോടിപതി'; 10 കോടി കിട്ടിയ നാസർ പറയുന്നു

കണ്ണൂർ: സമ്മർ ബംബർ ലോട്ടറി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ മാറിയിട്ടില്ല കണ്ണൂർ ആലക്കോട് സ്വദേശിയായ നാസറിന്. തലേന്ന് രാത്രി വാങ്ങിയ ടിക്കറ്റിന് പിറ്റേന്ന് രാവിലെ കിട്ടിയത് 10 കോടിയുടെ സമ്മാനമാണ്. ഒറ്റ രാത്രികൊണ്ട് കോടിപതിയായതിന്റെ സന്തോഷം മറച്ചുവെയ്ക്കുന്നില്ല ഓട്ടോ ഡ്രൈവറായ നാസർ.

കാർത്തികപുരത്തെ രാജരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് നാസർ ടിക്കറ്റെടുത്തത്. ആറ് മണിക്കെത്തി ഒരു ടിക്കറ്റ് നോക്കി. ആ സമയത്ത് SC 308797 എന്ന നമ്പർ അവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി വന്നപ്പോഴും അതേ ടിക്കറ്റ് അവിടെ ഉണ്ട്. ഇതാരും എുത്തില്ലേ എന്ന് ചോദിച്ചു, ആ ടിക്കറ്റ് തന്നെ എടുത്തു. എന്തായാലും ഇത് ദൈവത്തിന്റെ കളിയാണ്', സന്തോഷത്തോടെ നാസർ പറഞ്ഞു.

summrrbumper
lotterynew-

നാസർ വലിയ പ്രതീക്ഷയോടെയാണ് ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജുവും പറയുന്നു. ഒരു ടിക്കറ്റെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിന് അടിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിട്ടാണ് നാസർ പോയത്. വീണ്ടും വന്ന് അതേ ടിക്കറ്റെടുത്ത് ഇത് തനിക്ക് അടിക്കുമെന്ന് പറഞ്ഞു. അത് അദ്ദേഹത്തുന് തന്നെ ലഭിച്ചു.', രാജു പറയുന്നു.

ഇന്ന് ഉച്ചയ്ക്കായിരുന്നു സമ്മർ ബംബറിന്റെ നറുക്കെടുപ്പ് നടന്നത്. എറണാകുളം സ്വദേശിയ്ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മുൻ ബംബറുകളുടെ ഫലം വന്നപ്പോഴൊന്നും ഒന്നാം സമ്മാനക്കാർ തങ്ങളാരാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ സമ്മർ ബംബറുകാരനും പേര് വെളിപ്പെടുത്തിയേക്കില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമാക്കി നാസർ രംഗത്തെത്തുകയായിരുന്നു.

അതേസമയം സമ്മർ ബംബറിന്റെ മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.SA 656810, SB 374874, SC 352024, SD 344531, SE 430966, SG 375079, SA 120172, SB 328267, SC 375651, SD 385690, SE 408436, SG 372711 0415 1846 2098 2263 2576 2840 2845 3106 3339 3380 3389 3827 3961 4236 4607 5240 5388 5604 6383 6594 6675 6951 7025 7119 7203 7455 7576 7597 7724 7791 8451 8621 9131 9196 9468 9555 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+