അടുത്ത 2 ദിവസം കേരളത്തിന് നിര്‍ണായകം, ആശുപത്രികള്‍ക്കും കേന്ദ്രത്തിന്‍റെ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസങ്ങള്‍ കേരളത്തിന് ഏറെ നിര്‍ണായകമാണ്. അടുത്ത രണ്ട് ദിവസം താപനിലയില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിയുടെ വരെ വര്‍ധനവുണ്ടാകും.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാത്രമല്ല ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ പുറം ജോലികള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഉണ്ട്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

കൊടും ചൂട്
കേരളത്തില്‍ കൊടും ചൂട് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്

കേന്ദ്രം
കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കുന്നത്

രണ്ട് ദിവസം
അടുത്ത രണ്ട് ദിവസമാണ് കേരളത്തില്‍ ചൂട് വളരെയധികം കൂടുമെന്ന് മുറിയിപ്പുള്ളത്

താപനില
താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടും

പുറത്തിറങ്ങല്ലേ
രാവിലെ 11 മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ പുറത്തിറങ്ങുന്നവര്‍ക്കും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളില്‍ പുറം ജോലികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദശമുണ്ട്

പൊതുനിരത്തുകള്‍
പൊതുനിരത്തുകളിലെ യാത്ര പരമാവധി കുറയ്ക്കുക, യാത്ര ചെയ്യുന്നവര്‍ കുട കൈയ്യില്‍ കരുതണം

ആശുപത്രികള്‍
കലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലെ ആശുപത്രികളോടും ജാഗ്രത പുലര്‍ത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി

തുടര്‍ന്നേക്കാം
ഇതേ കാലാവസ്ഥ ഏപ്രില്‍ 30 വരെ തുടരാനും സാധ്യതയുണ്ട്

ആപത്ത്
കൊടും ചൂടില്‍ വേനല്‍ക്കാല രോഗങ്ങളും കേരളത്തെ കാത്തിരിയ്ക്കുന്നുണ്ട്.


Click it and Unblock the Notifications