വേനല്‍ച്ചൂട് കൂടിയതോടെ എ.സി ലോഫ്ളോര്‍ ബസുകളില്‍ തിരക്കേറുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കൂടിയതോടെ എ.സി ലോഫ്‌ളോര്‍ ബസുകള്‍ക്ക് നല്ല കാലം. ചൂട് കാലാമായതിനാല്‍ കൂടുതല്‍ ആളുകള്‍ എ.സി ലോ ഫ്‌ളോര്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് ബസുകളുടെ നല്ലകാലം എത്തിയത്. പരമാവധി ലോഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കി ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
എ.സി ലോഫ്‌ളോര്‍ ബസുകളിലെ യാത്ര ചെലവേറിയതാണെങ്കിലും ചൂടുകാലത്ത് ആളുകള്‍ക്ക് പ്രിയം ഈ യാത്ര തന്നെയാണ്. കാശ് ചിലവായാലും പ്രശ്‌നമില്ല ചൂട് അല്‍പ്പമൊന്ന് കുറയുമല്ലോ എന്നാണ് യാത്രക്കാരുടെ പക്ഷം. ദീര്‍ഘദൂര യാത്രകള്‍ക്കും എ.സി ലോഫ്‌ളോര്‍ ബസുകള്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുള്ളതായി ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു.

210 ലോഫ്‌ളോര്‍ ബസുകളാണ് 2015 മാര്‍ച്ചില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോഴത് നാനൂറ്റിപതിനൊന്നായി ഉയര്‍ന്നു. 49 ലക്ഷം രൂപയാണ് ലോഫ്‌ളോര്‍ ബസുകള്‍ മാര്‍ച്ച് മാസത്തില് കെഎസ്ആര്‍ടിസിയ്ക്ക് നേടിക്കൊടുത്ത വരുമാനം. ചൂട് കൂടിയാല്‍ എ.സി ലോഫ്‌ളോര്‍ ബസുകളുടെ വരുമാനവും ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതരും.












Click it and Unblock the Notifications