ശനി, ഞായര്‍ ദിവസങ്ങള്‍ ചുട്ടു പൊള്ളും! മുന്നറിയിപ്പ്.. അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. ശനി , ഞായര്‍ ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലാണെന്നും ഈ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി.
പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ പരമാവധി വെയില്‍ ഒഴിവാക്കി പ്രചരണത്തിനിറങ്ങുക എന്നീ നിര്‍ദ്ദേശങ്ങളും വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.












Click it and Unblock the Notifications