Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയർത്തൊലിച്ച് കേരളം; ഈ ജില്ലകളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. ചൂട് തുടരുന്ന സാഹര്യത്തിൽ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം , കോട്ടയം കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ 35°Cവരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥ ആയിരിക്കും. ചൂട് സമയത്ത് സ്വീകരിക്കേണ്ട മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പകൽ 11മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

Summer New

അതുപോലെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം, ദാഹമില്ലെങ്കിലും ശുദ്ധ ജലം കുടിക്കാൻ ശ്രദ്ധിക്കണം എന്നും നിർദ്ദേശത്തിൽഡ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പ് അനുസരിക്കണമെന്നും നിർദ്ദേശം ഉണ്ട്.

അതേസമയം, മേയ് അവസാനത്തോട് കൂടിയോ ജൂൺ‌ ആദ്യമോ കാലവർഷം ആരംഭിക്കും. ഇത്തവണ സാധാരണ തോതിൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അധികം മഴ കിട്ടാൻ സാധ്യത ഉണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴകിട്ടാനാണ് സാധ്യത. മേയ് അവസനമോ ജൂൺ ആദ്യമോ കാലവർഷം കേരളത്തിൽ എത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഇത്തവണ ജൂൺ, ജൂലൈ മാസങ്ങളിൽ എൽനിനോ പ്രഭാവം കുറയും എന്നാണ് വിവരം, അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത എന്ന് ഐ എം ഡി അധികൃതർ വ്യക്തമാക്കുന്നു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ കുറയുമെന്നാണ് സൂചന . നിലവിൽ സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കാൻ ആണ് സാധ്യത ഉള്ളതെന്നും കേരളത്തിലെ മൺസൂൺ കാലവസ്ഥയെ പറ്റി വിശദമായ നിരീക്ഷണം നടത്തി കൃത്യമായ പ്രവചനം നൽകും എന്നും ആണ് അധികൃതർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+