ചൂടിൽ ഉരുകി കേരളം; വടക്കൻ കേരളത്തിൽ മഴ എത്താൻ ഇനിയും കാത്തിരിക്കണം
കേരളം ചൂട് കാരണം വലയുകയാണ്. മഴയുടെ വരവ് കാത്താണ് എല്ലാവരും ഇരിക്കുന്നത്. എന്നാൽ വടക്കൻ ജില്ലയിൽ വേനൽ മഴ എത്താൻ ഒരാഴ് ച കൂടി എടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. നിലവിലെ ചൂട് അടുത്ത ദിവസങ്ങളിലും തുടരാൻ തന്നെയാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യും എന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) പ്രവചനം. എന്നാൽ
കഴിഞ്ഞ 3 മണിക്കൂറിൽ പാലക്കാട് നെല്ലിയാമ്പതിക്കു സമീപമുള്ള പോത്തുണ്ടിയിലും പത്തനംതിട്ട കുന്നന്താനത്തും ഇടുക്കിയിലെ പാമ്പാട്ടുപാറയിലും ചാറ്റൽമഴ ലഭിച്ചു. 22, 23 തീയതികളിലും വേനൽമഴ പെയ്യുമെന്ന് സൂചന ഉണ്ടെങ്കിലും കോഴിക്കോടുവരെ മലയോരമേഖലയിൽ ആവും മഴ ലഭിക്കുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകയ്ക്ക് ആശ്വസിക്കാൻ സാധിക്കില്ല. വേനൽ മഴ പെയ്യാനുള്ള സാധ്യത മാർച്ച് ഒന്നുമുതൽ മേയ് 30 വരെയാണ് ഔദ്യോഗിക കണക്കനുസരിച്ച് കണ്ണൂരിൽ ഇതുവരെ മഴപെയ്തിട്ടില്ല. സാധാരണ ഈ സമയത്ത് കുറഞ്ഞത് 2.5 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടത്. സംസ്ഥാനത്ത് കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ ഇതുവരെ ലഭിക്കേണ്ട വേനൽമഴയിൽ 97 ശതമാനമാണ് കുറവ്. ജില്ലയുടെ അടുത്തപ്രദേശമായ കോയമ്പത്തൂരിലും വേനൽമഴയിൽ 95 ശതമാനം കുറവ് ഉണ്ടായതായാണ് വിവരം. കോട്ടയത്ത് കുറവ് 80 ശതമാനമാണ്.
കാറ്റിന്റെ ദിശയിലുൽ ഉണ്ടായിരിക്കുന്ന അസാധരണമായ ഒരു മാറ്റമാണ് വടക്കൻ മേഖലയിൽ മഴ എത്താതിരിക്കാൻ കാരണമെന്നാണ് ചിലർ പറയുന്നത്. മലയോരമേഖലകൾ കേന്ദ്രീകരിച്ചാണ് ഇതുവരെ കൂടുതൽ വേനൽ മഴ പെയ്തത്. തീരദേശവുമായി ബന്ധപ്പെട്ട മേഖലകളിൽ ചൂട് കൂടിത്തന്നെയാണ്. ബംഗാൾ ഉൾക്കടലിന്റെ തീരമേഖലകളിലെ ഇതേ സ്ഥിതി ആണ് . അടുത്തദിവസങ്ങളിൽ വേനൽമഴ കൂടുതൽ കിട്ടുക തെക്കൻ ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിലാണ്.
ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളിൽ കേരളവും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചില കാലാവസ്ഥാ ഏജൻസികൾ പറയുന്നത് പ്രകാരം ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളിൽ കേരളവും പെടുന്നു . ഉഷ്ണതരംഗ പ്രദേശങ്ങളിൽനിന്നുളള കാറ്റ് തെക്കുകിഴക്ക് ഭൂമിയിൽനിന്ന് ഒരു കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കാറുള്ളത്. ചില ജില്ലകളിൽ ചൂട് ഉയരാൻ സാധ്യതയുണ്ട്. 55 ഡിഗ്രിയിലധികം ചൂട് അനുഭവപ്പെടാനും സാധ്യകയുണ്ടെന്നാണ് പറയുന്നത്.
കേരളത്തിലെ 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്, കാരണം ഇവിടെ വലിയതോതിൽ ഉഷ്ണം ആണ. വടക്കൻ ജില്ലകളാണ് ഇവയെല്ലാം . ഉഷ്ണക്കാറ്റ് പശ്ചിമഘട്ടത്തിന്റെ ഏക വിടവായ പാലക്കാട് ചുരത്തിലൂടെ വരാനാണ് സാധ്യക . ഈ കാലയളവിൽ ലഭിക്കേണ്ടതിനെക്കാൾ 30 ശതമാനം അധികം മഴയാണ് പത്തനംതിട്ടയിൽ പെയ്തത്.












Click it and Unblock the Notifications