Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടിൽ വിയർത്ത് കേരളം; ഈ വേനൽക്കാലത്ത് കരുതിയിരിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ ചൂട് കൂടി വരികയാണ്. സ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പിറക്കിയത്. അഞ്ച് ജില്ലകളിലെ താപനില ഉയരുമെന്നും ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് കേരളത്തിലും ചൂട് കൂടാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്.

പകൽ 11 മണി മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നിർജ്ജലികരണം ഉണ്ടാകാം എന്നും അതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ഇത് കൂടാതെ ചൂട് സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടടചില കാര്യങ്ങളുണ്ട്...

sun31

ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് പ്രധാനപ്പെട്ടതാണ്. നിർജ്ജലീകരണമുണ്ടായാൽ അത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ക്ഷീണമുണ്ടാകാൻ കാരണമാകും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. സാധാരണയായി എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നാണ് കണക്ക് അതുപോലെ തന്നെ ചൂട് കാലത്തും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. കരിക്ക്, തേങ്ങാ വെള്ളം, നാരങ്ങ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ കുടിക്കാം

നമ്മൾ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ചൂട് അടിക്കാത്ത, ശരീരത്തിന് ചേരുന്ന ​ഡ്രസ് ഉപയോ​ഗിക്കാം. പരുത്തി അല്ലെങ്കിൽ ലിനൻ പോലെ ഭാരം കുറഞ്ഞ വസ്ത്രം വേണം തിരഞ്ഞെടുക്കാൻ. ചൂട് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുണ്ട നിറങ്ങൾ വേണ്ടെന്ന് വെയ്ക്കാം. അയഞ്ഞ വസ്ത്രങ്ങൾ വായുപ്രവാഹം നടക്കുന്ന ഡ്രസ് ധരിക്കാം.

പകൽ സമയത്ത് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമായി സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. പുറത്തിറങ്ങുമ്പോൾ വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിൽ ഏൽക്കേണ്ടി വന്നാൽ മുഖവും കൈകളുമൊക്കെ തുണി കൊണ്ടോ, കുട ഉപയോ​ഗിച്ചോ മറയ്ക്കാം . എസി, കൂളർ പോലുള്ള ഉപകരണങ്ങൾ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ ശ്രമിക്കുക.

കുളിക്കുന്നക് ഒഴിവാക്കരുത്. തണുത്ത വെള്ളത്തിലുള്ള കുളി നിങ്ങളുടെ ശരീര താപനില കുറയ്ക്കാൻ സഹായിക്കും. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. ജലാംശം നിലനിർത്താനും, നേരിയ വസ്ത്രങ്ങൾ ധരിക്കാനും, തണൽ തേടാനും, കൂളിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും, ചൂട് കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ മേൽ കഴുകാനും ശ്രദ്ധിക്കാം. വെള്ളം പരമാവധി കുടിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+