ഇരുപത് വര്‍ഷത്തിനിടയിലെ ശക്തമായ വേനല്‍മഴ; മറയൂരില്‍ കൃഷി നാശം...

  • Posted By: Desk
Subscribe to Oneindia Malayalam

മറയൂര്‍: മുന്‍പെങ്ങും അനൂഭവപ്പെട്ടിട്ടില്ലാത്ത തരത്തില്‍ കാന്തല്ലൂരില്‍ വേനല്‍മഴ പെയ്തിറങ്ങിയപ്പോള്‍ കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്.മിക്ക തോട്ടങ്ങളിലും വിളവെടുക്കാന്‍ കാത്തിരുന്ന കര്‍ഷകരാണ് വേനല്‍മഴ ശക്തി പ്രാപിതോടെ വലഞ്ഞത് . പൊതുവിപണിയിലെ പച്ചക്കറികളുടെ വിലകുതിച്ചുയരാതെ നിയന്ത്രിക്കുന്നതില്‍ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ശീതകാല കൃഷിയുടെ അടിസ്ഥാനത്തിലാണ്.

 rainidukki

ഇക്കുറി മഴക്കൊപ്പം ആലിപ്പഴം പൊഴിഞ്ഞതും കൃഷിയിടങ്ങളില്‍ കൂടുതല്‍ നാശത്തിന് വഴിത്തെളിച്ചു.കടുത്ത വേനലിനെ അതിജീവിച്ച് കൃഷി ചെയ്യുതിനായി വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചിലവഴിക്കേണ്ടി വന്നത് .ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി മണിക്കൂറുകളോളം പെയ്തമഴയില്‍ നഷ്ടമായതിനാല്‍ കര്‍ഷകരുടെ ദുരിതം ഇരട്ടിയായിരിക്കൂകയാണ്. നൂറ് ഏക്കറിലധികം ശീതകാല വിളകള്‍ക്കാണ് കനത്ത നഷ്ടം സംഭവിച്ചത്.

ക്യാരറ്റ് ,ബീന്‍സ്, കാബേജ്, വെളുത്തുള്ളി ഉള്‍പ്പെടെയുള്ള വിളകള്‍ക്കാണ് അപ്രതീക്ഷിത നാശം സംഭവിച്ചത്.വിളവെടുക്കാന്‍ ഒരാഴ്ച്ചമാത്രം ശേഷിക്കേ പീച്ച് , പ്ലംസ്,ബ്ലാക്കബറി,ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും വേനല്‍മഴയില്‍ കൊഴിഞ്ഞു പോയിരുന്നു. വേനല്‍മഴയെ പ്രതിരോധിക്കുന്നതിനായി കര്‍ഷകര്‍ കനാലെടുത്ത് മുന്‍കരുതല്‍ ഒരുക്കിയിരുന്നങ്കെിലും ഇരുപത് വര്‍ഷത്തിന് ശേഷം അപ്രതീക്ഷിതമായി ഒരുമണിക്കൂര്‍ നേരം ആലിപ്പഴം പൊഴിഞ്ഞതാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തല്ലികെടുത്തിയത്. അതേ സമയം കാലാവസ്ഥയിലുള്ള മാറ്റത്തിനനുസരിച്ച് വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ വിളകള്‍ കരിഞ്ഞുപോകാന്‍ സാധ്യത ഏറെയാണെന്നും പരമ്പരാഗത കര്‍ഷകര്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
summer rain in idukki, highest rain after 20 years;farmers loss their agriculture profit

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്