പത്ത് ദിവസത്തിനിടെ അഞ്ചിരട്ടി വേനൽമഴ; സംസ്ഥാനത്ത് മെയ് 16 വരെ ലഭിച്ചത് 130 ശതമാനം അധികം
കഴിഞ്ഞ പത്ത് ദിവത്തിനിടെ അഞ്ചിരട്ടി മഴയാണ് അധികമായി ലഭിച്ചത്
തിരുവനന്തപുരം: ശക്തമായ വേനൽ മഴയാണ് ഇത്തവണ കേരളത്തിൽ ലഭിച്ചത്. മാർച്ച് 1 മുതൽ മെയ് 31 വരെ ലഭിക്കുന്ന മഴയെയാണ് വേനൽ മഴയായി കണക്കാക്കുന്നത്. ഇത്തരത്തിൽ മെയ് 16 വരെ സംസ്ഥാനത്ത് 130 ശതമാനം അധികമഴ ലഭിച്ചു. സാധാരണ നിലയിൽ ശരാശരി 227.9 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്താണ് ഇരട്ടിയിലധികം അതായത് 524.1 മില്ലി മീറ്റർ മഴ ലഭിച്ചത്.

ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതമാണ് മഴയുടെ അളവ് കൂടാൻ കാരണം. കഴിഞ്ഞ പത്ത് ദിവത്തിനിടെ അഞ്ചിരട്ടി മഴയാണ് അധികമായി ലഭിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടുകളടക്കം രൂപപ്പെട്ടിരുന്നു. ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച മൂന്നു ദിവസങ്ങളിൽ മാത്രം സംസ്ഥാനത്തെ 23 മഴ സ്റ്റേഷനുകളിൽ 300 മില്ലി മീറ്ററിലധികം മഴ ലഭിച്ചു.
ടൗട്ടെ ചുഴലിക്കാറ്റായി മാറും മുൻപുള്ള ന്യൂന മർദാവസ്ഥയിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് കൂടുതൽ മഴ ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 972.3 മില്ലി മീറ്റർ, ശരാശരി ലഭിക്കേണ്ടിയിരുന്നത് 359.9 മില്ലി മീറ്റർ. ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിൽ മാത്രമാണ് ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വേനൽ മഴയിൽ ഇരട്ടിയിലധികം വർധനയില്ലാത്തത്.
വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചെങ്കിലും വടകരയിലും(328.3), വൈത്തിരിയിലും(306.4) മാത്രമാണ് 300 മില്ലീ മീറ്ററിലധികം മഴ ലഭിച്ചത്. ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലയിലുണ്ടായിരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ കണ്ണൂരിൽ 291.7 മില്ലീ മീറ്റർ മഴ ലഭിച്ചു. കാസർഗോഡ് ജില്ലയിലെ പിലിക്കോട് 288 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കണ്ണൂരിൽ 224 % വേനൽ മഴയും കാസർഗോഡ് 177% മഴയുമാണ് ഞായറാഴ്ച വരെ അധികമായി ലഭിച്ചത്.
Recommended Video
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
കിഴക്കൻ കാറ്റിന്റെ ശക്തി വർധിച്ചതും ഈർപ്പമുള്ള വായുപ്രവാഹം കൂടിയതും ലാനിനാ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞതുമാണ് വേനൽമഴ അധികമാകാൻ ഏപ്രിൽ മാസത്തിൽ കാരണമായത്. അറബിക്കടലിലെ ന്യൂനമർദം ഇപ്പോഴത്തെ കനത്ത മഴയ്ക്കും കാരണമായി. മെയിൽ രണ്ടാഴ്ചകൂടി ബാക്കി നിൽക്കെ വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം കാലവർഷവും നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍












Click it and Unblock the Notifications