വേനലവധി ഇനി ഏപ്രില്‍ 6 മുതല്‍, സ്കൂള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂളുകളിലെ വേനല്‍ അവധി ഇനി മുതല്‍ ഏപ്രില്‍ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വാര്‍ഷിക അധ്യയന ദിവസങ്ങള്‍ 210 ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നും, സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി ചേരുമെന്ന് മന്ത്രി അറിയിച്ചു.
അധ്യാപകരുടെ കുറവുണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവില്‍ 1300ഓളം സ്കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസന ഒരുക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു.

അതേസമയം ഇത്തവണ അഞ്ച് ലക്ഷത്തോളം വരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും സ്കൂളിലെത്തുമെന്ന് മന്ത്രി പറഞ്ഞു. എല്‍പി-യുപി-ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 38.33 ലക്ഷം കൂട്ടികളാണ് പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ എല്‍പി സ്കൂള്‍ അനുവദിച്ചതായി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളില്‍ എല്ലാ ശനിയാഴ്ച്ച പ്രവൃത്തി ദിനങ്ങളാക്കുന്നതില്‍ പ്രശ്നമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എന്‍സിസി, എസ്പിസി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച്ചയാണ് നടക്കുന്നത്. മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളും അന്ന് നടക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ ശനിയാഴ്ച്ചയും പ്രവൃത്തി ദിനമാക്കുന്നത് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം ലഹരിക്കെതിരായ ക്യാമ്പയിന് വിദ്യാലയങ്ങളില്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില സ്കൂളുകളില്‍ ലഹരിയുടെ പ്രശ്നങ്ങളുണ്ട്. പക്ഷേ സ്കൂളുകളില്‍ മൊത്തം ലഹരിയാണെന്ന പ്രചാരണം ശരിയല്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാന സ്കൂളുകളാണ് ഇന്നാണ് തുറന്നത്.
നാല് ലക്ഷത്തില്‍ അധികം കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് എല്‍പി സ്കൂളില്‍നടന്ന പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഏഴ് വര്‍ഷം കൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്നും, പത്ത് ലക്ഷത്തോളം കുട്ടികള്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് കേരളത്തില്‍ പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികള്‍ എടുത്ത് പഠിക്കേണ്ട അവസ്ഥയില്ല. മുമ്പ് അതുണ്ടായിരുന്നു. ഇന്ന് പക്ഷേ അതെല്ലാം മാറി. ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ സ്കൂളില്‍ ആദ്യമായി എത്തുമ്പോഴുള്ള കരച്ചിലുകളും ഇപ്പോള്‍ കേള്‍ക്കാനില്ല. ഇത് കേരളത്തില്‍ ആകെയുള്ള മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികള്‍ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ നേടിയെന്ന് ഉറപ്പിക്കണം. അധ്യാപക സമൂഹം ഇതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications