കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ ഹര്‍ത്താലിനെ പിന്തുണച്ചു; സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസ്, സമന്‍സ്

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് 2019ന്റെ അവസാന ആഴ്ചകളില്‍ നടന്നത്. കേരളത്തിലും സമരവും പ്രതിഷേധ പ്രകടനങ്ങളുമെല്ലാം സജീവമായിരുന്നു. 2019 ഡിസംബര്‍ 17ന് സിഎഎക്കെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇതിന് പിന്തുണയുമായി നിരവധി രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ രംഗത്തുവരികയും ചെയ്തു.

p

ഹര്‍ത്താലിനെ പിന്തുണച്ചവര്‍ക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തിരുന്നു. 46 പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ഇപ്പോള്‍ അവര്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എല്ലാവരോടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ. ജെ ദേവിക, എന്‍പി ചെക്കുട്ടി, കെകെ ബാബുരാജ്, ടിടി ശ്രീകുമാര്‍, ഹമീദ് വാണിയമ്പലം, നാസര്‍ ഫൈസി കൂടത്തായി, എ വാസു, അഷ്‌റഫ് മൗലവി മൂവാറ്റുപുഴ, അംബിക, തുളസീധരന്‍ പള്ളിക്കല്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെയാണ് നിയമനടപടി. കോടതിയില്‍ ഹാജരായി ജാമ്യമെടുത്തില്ലെങ്കില്‍ വാറണ്ട്് പുറപ്പെടുവിക്കും.

നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Salim kumar opts out from IFFK

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മഹല്ല് ഭാരവാഹികള്‍, മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ക്കെതിരെ 500ലധികം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ നിയമ നടപടി തുടങ്ങുകയും ചെയ്തിരിക്കുന്നു. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ കോടതി കയറി ഇറങ്ങേണ്ട സാഹചര്യമാണ് വരുന്നത്. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

അരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തലഅരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

English summary
Summons for 46 prominent Persons in Kerala Who supports Anti CAA Harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X