സബ് കലക്ടറെ തടഞ്ഞപ്പോള്‍ കാഴ്ചക്കാരായി, എസ്‌ഐമാര്‍ക്ക് പണി കിട്ടി!! വിശദീകരണം നല്‍കണം...

  • Written By:
Subscribe to Oneindia Malayalam

മൂന്നാര്‍: കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ദേവികുളം സബ് കലക്ടര്‍ ശ്രീം വെങ്കിട്ടരാമനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ നടപടിയെടുക്കാതിരുന്ന പോലീസുകാര്‍ക്കെതിരേ നടപടി. ഇടുക്കി ജില്ലാ കലക്ടറാണ് രണ്ട് എസ്‌ഐമാര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ദേവികുളം എസ്‌ഐമാരായ സി ജെ ജോണ്‍സനും പുണ്യദാസിനുമെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. ഇരുവരോടും 27നു നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഇനി കൈ പൊള്ളിക്കും!! ജൂലൈ മുതല്‍ സംഭവിക്കുക...ഫോണ്‍ ബില്ലും പണി തരും!!

ഗുരുവായൂര്‍ ക്ഷേത്രം പൊട്ടിത്തെറിക്കും; പിന്നില്‍ സ്ത്രീ, പോലീസ് ആലപ്പുഴയിലേക്ക്

1

ഏപ്രില്‍ 12നാണ് വിവാദ സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ ഭൂമി കൈയേറിയത് ഒഴിപ്പിക്കാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.

2

റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കള്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് തയ്യാറായില്ല.

English summary
Summons for police officers in munnar issue.
Please Wait while comments are loading...