കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട കേസില്‍ സമണ്‍സ്

Google Oneindia Malayalam News

തിരുവനന്തപുരം: അര്‍ണബ് ഗോസ്വാമി ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ്. എന്‍ഡിടിവി, ടൈംസ് നൗ എന്നിവയ്ക്ക് ശേഷം സ്വന്തമായി പങ്കാളിത്തമുള്ള റിപ്പബ്ലിക് ടിവിയില്‍ വരെ എത്തി നില്‍ക്കുകയാണ് അര്‍ണബ്. ഒരുപക്ഷേ, ഇന്ത്യയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന മാധ്യമ പ്രവര്‍ത്തകനും അര്‍ണബ് ഗോസ്വാമി തന്നെ ആയിരിക്കും.

തിണ്ണമിടുക്കിന് അർണബ് ഗോസ്വാമിക്കും ചാനലിനും പണി പാലുംവെള്ളത്തിൽ.. മാപ്പ് പറയണം..തിണ്ണമിടുക്കിന് അർണബ് ഗോസ്വാമിക്കും ചാനലിനും പണി പാലുംവെള്ളത്തിൽ.. മാപ്പ് പറയണം..

സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച കേസില്‍ ശശി തരൂരിനെതിരെ അതീവ ഗുരുതരങ്ങളായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയില്‍ ആയിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് അന്നേ ശശി തരൂര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്തായാലും തരൂര്‍ തന്റെ വാക്ക് പാലിച്ചു. അര്‍ണബിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ആ കേസില്‍ ഇപ്പോള്‍ സമണ്‍സ് അയച്ചിരിക്കുകയാണ് കോടതി.

തരൂരിനെതിരെ

തരൂരിനെതിരെ

അര്‍ണബ് ഗോസ്വാമിയുടേയും അദ്ദേഹത്തിന്റെ ചാനലിന്റേയും രാഷ്ട്രീയ ചായ് വ് ഒരുപാട് ചര്‍ച്ചയായിട്ടുള്ളതാണ്. എന്തായാലും അര്‍ണബിന്റെ ആക്രമണം ഏറ്റവും അധികം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് ശശി തരൂര്‍ തന്നെയാണ്. ഇപ്പോള്‍ അതിനുള്ള മറുപടിയും കിട്ടിയിരിക്കുന്നു.

സുനന്ദ കേസ്

സുനന്ദ കേസ്

സുനന്ദ പുഷ്‌കര്‍ കേസ് ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ഇത് സംബന്ധിച്ച് ശശി ചരൂരിനെതിരെ ഒട്ടേറെ വാര്‍ത്തകള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മെയ് 8, 13 തീയ്യതികളില്‍ റിപ്പബ്ലിക് ടിവി നല്‍കിയ വാര്‍ത്തകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

 മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

ഈ സംഭവത്തിലാണ് ശശി തരൂര്‍, റിപ്പബ്ലിക് ചാനലിനെതിരെ ശക്തമായി രംഗത്ത് വന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസില്‍ ആണ് നടപടി.

 പ്രഥമദൃഷ്ട്യാ കേസ്

പ്രഥമദൃഷ്ട്യാ കേസ്

അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കും എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അര്‍ണബ് ഗോസ്വാമിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആണ് സമണ്‍സ് അയച്ചിരിക്കുന്നത്.

ഫെബ്രുവരി 28

ഫെബ്രുവരി 28

ഫെബ്രുവരി 28 ന് അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്തായാലും ഈ വിഷയത്തില്‍ അര്‍ണബിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

രണ്ട് കോടി നഷ്ടപരിഹാരം

രണ്ട് കോടി നഷ്ടപരിഹാരം

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ശശി തരൂര്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. റിപ്പബ്ലിക് ചാനലിന്റെ ഓഹരി ഉടമകളായ എആര്‍ജി ഔട്ട് ലെയര് മീഡിയയും എഎന്‍പിഎല്ലും കേസില്‍ എതിര്‍കക്ഷികളാണ്.

English summary
Summons issued to Arnab Goswami in Shashi Tharoor's criminal defamation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X