മലപ്പുറത്ത് കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണം സൂര്യതാപമെന്ന് സംശയം
മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ഒരാളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയത്ത് സുധികുമാറിനെയാണ് (44) ദേഹമാസകലം പൊള്ളലേറ്റ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് സുധികുമാറിന്‍റെ മരണമെന്നാണ് സംശയം.
അതേസമയം, മരണം സൂര്യാതപമേറ്റാണെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷിചെയ്യുന്ന കര്‍ഷകനാണ് സുധികുമാര്‍.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുധികുമാര്‍ കൃഷിയിടത്തിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച്ച നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി സുഹൃത്തുക്കള്‍ പത്തര മണിയോടെ വയലില്‍ നിന്ന് കയറിയിരുന്നു. പിന്നീട് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയില്‍ സുധികുമാറിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷര്‍ട്ട് ധരിച്ചിരുന്നെങ്കിലും സുധികുമാറിന്‍റെ വയറിലും പുറത്തുമെല്ലാം നല്ല രീതിയിലുള്ള പൊള്ളലേറ്റിട്ടുണ്ട്.












Click it and Unblock the Notifications