ചൂട് കനക്കുന്നു, സഹിക്കാനാകാതെ ജനങ്ങൾ... സൂര്യാതപമേറ്റ് കോഴിക്കോട് ഒരാൾ മരിച്ചു!
കോഴിക്കോട്: കേരളത്തിൽ ചൂട് കൂടിവരുന്നു. സൂര്യാതപമേറ്റ് കോഴിക്കോട് ഒരാൾ മരിച്ചു. കൃഷിപ്പണി ചെയ്യുന്നതിനിടയിൽ വയലിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കൂരാച്ചുണ്ട് സ്വദേശി ഗോപാലൻ(59)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൃഷി സ്ഥലത്തേക്ക് പോയ ഗോപാലന്‍ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗോപാലന്‍ കൃഷിസ്ഥലത്ത് വീണു കിടക്കുന്നത് കണ്ടത്.
കൂരാചുണ്ട് ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീര ചര്‍മം ഇളകിയ നിലയിലായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കൂരാചുണ്ട് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമിച്ചകരിയുള്ള ഒരാൾക്കും പൊള്ളലേറ്റിരുന്നു. ആലപ്പുഴ കാവുങ്കൽ പറമ്പിൽ ബേബിക്ക് (67) ആണ് പൊള്ളലേറ്റത്. പറമ്പിൽ കിളയ്ക്കുന്നതിനിടയിൽ 12 മണിയോടെ ഇരു കൈത്തണ്ടിലും നീറ്റലും പുകച്ചിലും ഉണ്ടാകുകയായിരുന്നു. തുടർന്ന് കൈ ചുമന്ന് വരികയും ചെയ്തു.

സൂര്യാതപത്തെ കരുതിയിരിക്കാന്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ പല ജില്ലകളിലും സൂര്യാതപമേറ്റുള്ള പൊള്ളലുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ധാരാളം വെള്ളം കുടിക്കുക, ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരാങ്ങവെള്ളവും കുടിക്കുക, വെയിലത്തുള്ള ജോലി പരമാവധി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications