തൃശൂര്‍ ജില്ലാ ആശുപത്രി: പോസ്റ്റുമോര്‍ട്ടത്തിനു ഞായര്‍ 'അവധി'
തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച്ച പോസ്റ്റുമോര്‍ട്ടത്തിനു സംവിധാനമില്ല. മൃതദേഹവുമായി വരുന്ന ബന്ധുക്കള്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മെഡി.കോളജിനെ അഭയംതേടുന്നു. മൃതദേഹങ്ങളോടുള്ള ക്രൂരതയാണിതെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും മേയര്‍ക്കും പരാതി. കോടതി കയറിയിറങ്ങാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് ഇന്‍ ചാര്‍ജുള്ള വനിതാഡോക്ടര്‍ പോസ്റ്റുമോര്‍ട്ടത്തിനു വൈമുഖ്യം കാട്ടുന്നതായാണ് പരാതി.
ഞായറാഴ്ച്ചകളിലും പൊതു അവധിദിവസങ്ങളിലും ഇവിടെ മിക്കവാറും ഫോറന്‍സിക് സര്ജന് അവധിയാണെന്നു പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മൂന്നു മൃതദേഹങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുവന്നുവെങ്കിലും എല്ലാം മടക്കി. മേധാവി അവധിയാണെങ്കില്‍ അടുത്ത ചാര്‍ജ് വഹിക്കുന്ന വ്യക്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നു നിര്‍ദയം പറഞ്ഞ് കടുത്ത നിലപാടെടുക്കുകയാണ്. മെഡി.കോളജില്‍ മൃതദേഹങ്ങള്‍ ഏറെയെത്തിക്കുന്നതോടെ സമയം വളരെയേറെ വൈകുന്നതായി ചൂണ്ടിക്കാട്ടുന്നു.

ഇത് ധിക്കാരവും അവഹേളനവും സേവനത്തില്‍ വന്ന വീഴ്ച്ചയുമാണെന്ന് പൊതുപ്രവര്ത്തകന് അഡ്വ.ഷോബി.ടി.വര്‍ഗീസ് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച്ച അടുത്ത സുഹൃത്തിന്റെ മകന് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചത്. എന്നാല്‍ തികഞ്ഞ അവധാനതയോടെയാണ് ഡോക്ടര്‍മാര്‍ പെരുമാറിയതെന്നു പറയുന്നു. കൃത്യവിലോപം കാട്ടുന്നവര്‍ക്ക് എതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഫോറന്‍സിക് സര്ജന് അവധിയെടുക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. പകരം സംവിധാനമില്ലെന്നു പറഞ്ഞ് ജില്ലാആശുപത്രി അധികൃതര്‍ കൈമലര്‍ത്തുന്നത് കാടത്തമാണെന്നും പരാതിയില്‍ വ്യക്തമാക്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications