കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ ജില്ലാ ആശുപത്രി: പോസ്റ്റുമോര്‍ട്ടത്തിനു ഞായര്‍ 'അവധി'

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച്ച പോസ്റ്റുമോര്‍ട്ടത്തിനു സംവിധാനമില്ല. മൃതദേഹവുമായി വരുന്ന ബന്ധുക്കള്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മെഡി.കോളജിനെ അഭയംതേടുന്നു. മൃതദേഹങ്ങളോടുള്ള ക്രൂരതയാണിതെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും മേയര്‍ക്കും പരാതി. കോടതി കയറിയിറങ്ങാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് ഇന്‍ ചാര്‍ജുള്ള വനിതാഡോക്ടര്‍ പോസ്റ്റുമോര്‍ട്ടത്തിനു വൈമുഖ്യം കാട്ടുന്നതായാണ് പരാതി.

ഞായറാഴ്ച്ചകളിലും പൊതു അവധിദിവസങ്ങളിലും ഇവിടെ മിക്കവാറും ഫോറന്‍സിക് സര്‍ജന്‍ അവധിയാണെന്നു പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മൂന്നു മൃതദേഹങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുവന്നുവെങ്കിലും എല്ലാം മടക്കി. മേധാവി അവധിയാണെങ്കില്‍ അടുത്ത ചാര്‍ജ് വഹിക്കുന്ന വ്യക്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നു നിര്‍ദയം പറഞ്ഞ് കടുത്ത നിലപാടെടുക്കുകയാണ്. മെഡി.കോളജില്‍ മൃതദേഹങ്ങള്‍ ഏറെയെത്തിക്കുന്നതോടെ സമയം വളരെയേറെ വൈകുന്നതായി ചൂണ്ടിക്കാട്ടുന്നു.

dead

ഇത് ധിക്കാരവും അവഹേളനവും സേവനത്തില്‍ വന്ന വീഴ്ച്ചയുമാണെന്ന് പൊതുപ്രവര്‍ത്തകന്‍ അഡ്വ.ഷോബി.ടി.വര്‍ഗീസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച്ച അടുത്ത സുഹൃത്തിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചത്. എന്നാല്‍ തികഞ്ഞ അവധാനതയോടെയാണ് ഡോക്ടര്‍മാര്‍ പെരുമാറിയതെന്നു പറയുന്നു. കൃത്യവിലോപം കാട്ടുന്നവര്‍ക്ക് എതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഫോറന്‍സിക് സര്‍ജന്‍ അവധിയെടുക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. പകരം സംവിധാനമില്ലെന്നു പറഞ്ഞ് ജില്ലാആശുപത്രി അധികൃതര്‍ കൈമലര്‍ത്തുന്നത് കാടത്തമാണെന്നും പരാതിയില്‍ വ്യക്തമാക്കി.

English summary
Sunday holiday for postmortem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X