മാണിക്കുവേണ്ടി പിച്ചയെടുക്കാന്‍ ന്യൂജനറേഷന്‍ ഞായറാഴ്ച കൊച്ചിയിലിറങ്ങും
കൊച്ചി: ഞായറാഴ്ച രാവിലെ ന്യൂജനറേഷന്‍ ടീം മന്ത്രി കെഎം മാണിക്കു വേണ്ടി പിച്ച ചട്ടിയുമായി തെരുവിലേക്കിറങ്ങും. കൊച്ചി എംജി റോഡിലാണ് ഇവര്‍ മാണിക്കുവേണ്ടി പിച്ചയെടുക്കുക. വെളുത്ത ജുബ്ബയും കറുത്ത ബജറ്റ് പെട്ടിയുമായാണ് താരങ്ങള്‍ പിച്ച തെണ്ടാന്‍ ഇറങ്ങുന്നത്. പങ്കെടുക്കാന്‍ വരുന്നവര്‍ പിച്ച തെണ്ടാനുള്ള പാത്രം കൊണ്ടു വരാനും നിര്‍ദ്ദേശമുണ്ട്.
എന്റെ വക 500 എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലക്കാര്‍ഡുകളുമായി 2100 പേര്‍ വരാമെന്ന് ഇതുവരെ പേജിലൂടെ അറിയിച്ചിട്ടുണ്ട്. അത്രയും പേരില്ലെങ്കില്‍ രണ്ടു പേരെങ്കില്‍ രണ്ടു പേര്‍ തെരുവിലിറങ്ങുമെന്നും പോസ്റ്റിലൂടെ സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ട്.

നമ്മള്‍ അഷ്ടിക്ക് വകയില്ലാത്ത നമ്മുടെ മാണി സാറിനായി പിച്ച തെണ്ടും. ഇത് അഭിമാനമുള്ള ഓരോ മലയാളിയുടെയും പ്രശ്‌നമാണ്. ബജറ്റ് വിറ്റ് നമ്മെ തുലച്ചവര്‍ക്കെതിരായ പ്രതിഷേധമാണ്, വരൂ നമുക്ക് പിച്ചച്ചട്ടിയേന്തി തെരുവിലേക്കിറങ്ങാം എന്നാണ് ഫേസ്ബുക്കിലെ പോസ്റ്റ്.
അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക 500 എന്ന ഫേസ്ബുക്ക് പേജ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ന്യൂജനറേഷന്‍ രംഗത്തു വന്നിരിക്കുന്നത്. നമ്മുടെ സാറിന് കുറേ കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ചു കൊടുക്കണം എന്നാണ് സമരാനുകൂലികള്‍ പറയുന്നത്.


Click it and Unblock the Notifications