ഞായറാഴ്ച കറക്കം വേണ്ട; വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് മുഖ്യമന്ത്രി, നിയന്ത്രണവും ഇളവുകളും
തിരുവനന്തപുരം: ഞായറാഴ്ച ദിവസം പൂര്‍ണമായി അവധിയായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടകളോ ഓഫീസുകളോ തുറക്കാന്‍ പാടില്ല. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാളെ നടപ്പാക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ വരുന്ന ഞായറാഴ്ചകളില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....

മാനദണ്ഡങ്ങള്‍ പാലിച്ച്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രഭാത സവാരി ചില സ്ഥലങ്ങളില്‍ അനുവദിക്കും. പോസ്റ്റ് ഓഫീസിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് പണം അടയ്ക്കുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ അനുമതി നല്‍കും. ഹോട്ട് സ്പോട്ടുകളിലെ പോസ്റ്റ് ഓഫീസുകളില്‍ ഈ അനുമതിയുണ്ടാകില്ല.

ആഴ്ചയില്‍ രണ്ടുതവണ
മയഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണ തുറക്കാം. വ്യാവസായിക-വാണിജ്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാന്‍ ആറ് മാസത്തെ സാവകാശം നല്‍കും. വൈകി അടയ്ക്കുന്നവര്‍ക്കുള്ള സര്‍ച്ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാക്കി കുറയ്ക്കുന്നത് സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കും. ഇളവുകളില്‍ ഓരോ പ്രദേശങ്ങള്‍ക്കും വ്യത്യാസമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

80 ഹോട്ട് സ്പോട്ടുകള്‍
സംസ്ഥാനത്ത് 80 ഹോട്ട് സ്പോട്ടുകളാണുള്ളത്. 23 ഹോട്ട് സ്പോട്ടുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇടുക്കിയിലും കോട്ടയത്തും 11 എണ്ണമുണ്ട്. ഏറ്റവും കൂടുതല്‍ പേര് ചികില്‍സയില്‍ കഴിയുന്നത് കണ്ണൂരാണ്. 38 പേര് ചികില്‍സയില്‍ കഴിയുന്ന കണ്ണൂരിലെ രണ്ടുപേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്.

എറണാകുളം, വയനാട് ജില്ലകള്‍
എറണാകുളം, വയനാട് ജില്ലകള്‍ കേന്ദ്രത്തിന്റെ പട്ടിക പ്രകാരം ഗ്രീന്‍ സോണിലാണ്. പക്ഷേ, വയനാട്ടില്‍ ഒരു കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റി. കഴിഞ്ഞ 21 ദിവസമായി ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണിത്.
Recommended Video

കണ്ണൂര്‍, കോട്ടയം ജില്ലകള്‍
കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ്സോണില്‍ തുടരും. കാസര്‍ഗോഡ്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളെ ഓറഞ്ച് സോണിലാണ് ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
'കോൺഗ്രസും ബിജെപിയും അമേരിക്കയ്ക്ക് കീഴ്പ്പെട്ടതിൻ്റെ ഫലമാണ് ഈ ഊർജ പ്രതിസന്ധിക്ക് കാരണം' -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications