കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍ഡേ ഇനി ഡ്രൈ ഡേ അല്ല

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളനുസരിച്ച് ഞായറാഴ്ച്ചത്തെ മദ്യവില്‍പനയ്ക്കുള്ള വിലക്ക് നീക്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇത്പ്രകാരം ഞായറാഴ്ചത്തെ ഡ്രൈ ഡേ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു.

ഡ്രൈ ഡേ പിന്‍വലിക്കപ്പെട്ടതോടെ ഇന്ന് (21-12-2014) മുതലുള്ള ഞായറാഴ്ചകളില്‍ മദ്യവില്‍പന നടക്കും. ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ബാറുകളും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവര്‍ത്തിയ്ക്കും.

sunday-no-more-dry-day

ബാറുകളുടെ സമയക്രമത്തിലുള്ള മാറ്റവും ഇന്ന് മുതല്‍ നിലിവില്‍ വരും. ബിവ്‌റിജസ് ഷോപ്പുകളിലേയും ബാറുകളിലേയും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം. നേരത്തെ രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയായിരുന്നു വില്‍പ്പന സമയം.

അതേസമയം, പുതിയ ഉത്തരവനുസരിച്ച് പഞ്ചനക്ഷത്ര ഹോട്ടലൊഴികെ മറ്റ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല. അടച്ചിട്ട 418 ബാറുകളില്‍ ശുചിത്വ പരിശോധനയും നടത്തും.

എന്നാല്‍ ഡ്രൈ ഡേ ഒഴിവാക്കിയതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തിട്ടുണ്ട്. അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെയാണ് ഡ്രൈ ഡേ ഒഴിവാക്കി മന്ത്രിസഭാ തീരുമാനം ഉണ്ടായതെന്നാണ് പുതിയ വിവാദം.

English summary
The excise department has issued an order lifting the dry day on Sundays. The hygienic bars as on March 31, 2014 will be allowed to function from Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X