നരേന്ദ്രമോദി കര്‍ത്താവിന്റെ ദാസനാണെന്ന് സണ്‍ഡേ ശാലോം
കൊച്ചി: രാജ്യത്തിന്റെ നന്മയ്ക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്രമോദിയെന്ന് സണ്‍ഡേ ശാലോം. നരേന്ദ്ര മോദിയുടെ വിജയം പൂര്‍ണമായും ദൈവ നിശ്ചയമാണെന്നാണ് സണ്‍ഡേ ശാലോം സ്ഥാപിച്ചെടുക്കുന്നത്.
എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നാണ് വരുന്നത്. മോദിയിലൂടെ രാജ്യത്തെയും സഭയെയും ദൈവം രക്ഷിക്കും. ഈ തിരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ്. ദൈവദത്തമായ ആധികാരത്തെ മാനിക്കാന്‍ ബൈബ്ള്‍ പഠിപ്പിക്കുന്നു. ദൈവം അറിയാതെയും അനുവദിക്കാതെയും ലോകത്ത് ഒന്നും തന്നെ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ മോദിയുടെ വിജയം ദൈവം അറിഞ്ഞ് അനുവദിച്ചതാണെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ സഭ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മോദിയെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെന്നത് ശ്രദ്ധേയമാണ്. അതേ സമയം കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരു പാര്‍ട്ടി തന്നെ അധികാരം കൈയ്യാളുമ്പോള്‍ ഭരണം ജീര്ണിയ്ക്കും. അതുകൊണ്ട് കോണ്‍ഗ്രസിന്റെ പരാജയം ഇന്ത്യയുടെ ഭാവിയ്ക്ക് നല്ലതാണത്രെ.
രാജ്യത്തിന്റെ നന്മയ്ക്കും നല്ലൊരു സര്‍ക്കാരിനും വേണ്ടിയാണ് നാം പ്രാര്‍ത്ഥിച്ചതെങ്കില്‍, ദൈവം നല്‍കിയത് ഏറ്റവും നല്ലതു തന്നെയാണ് എന്ന് വിശ്വസിച്ചുകൊണ്ട് സ്നേഹത്തോടെ തിരഞ്ഞെടുപ്പുഫലത്തെ ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കണം. ദൈവം ചെയ്യുന്നതെല്ലാം ശരിയാണ്. അവിടുത്തേക്ക് തെറ്റു പറ്റുകയില്ല. നന്മയെന്താണെന്നും നന്മ എങ്ങനെയാണ് പകരപ്പെടേണ്ടതെന്നും തീരുമാനിക്കുന്നത് ദൈവമാണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് സണ്‍ഡേ ശാലോം അവസാനിക്കുന്നത്.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications