കരുതലോടെയുള്ള യാത്രകള്‍, എന്നിട്ടും ഉപ്പയുടെ കയ്യെത്തും ദൂരത്തു നിന്ന് സുനീറയെ മരണം തട്ടിയെടുത്തു
കാസര്‍കോട്: സ്വപ്നങ്ങള്‍ നെയ്തുകൂട്ടി അവയൊന്നൊന്നായി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഫാത്തിമത്ത് സുനീറയോട് വിധി എന്തിന് ഇത്ര ക്രൂരത കാട്ടി? എം.ഇ.എസിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ജോലിയെന്നതായിരുന്നു സുനീറയുടെ ലക്ഷ്യം. ബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിക്കുന്നത് അങ്ങനെയാണ്. മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഉപ്പ അബ്ദുല്‍ സലാമും ഉമ്മ നസിയയും കരുതലോടെ പ്രവര്‍ത്തിക്കുമായിരുന്നു.
ജോലി സ്ഥലത്ത് സുരക്ഷിതയായി എത്തിച്ച് അബ്ദുല്‍ സലാം വീട്ടിലേക്ക് മടങ്ങും. അവധിയുണ്ടാകുമ്പോള്‍ മകള്‍ ഉപ്പയെ വിളിച്ചറിയിക്കും. ബംഗളൂരുവില്‍ പോയി മകളെയും കൂട്ടി വീട്ടിലേക്ക് മടങ്ങും. എന്നിട്ടും വിധി വിട്ടില്ല. കയ്യെത്തും ദൂരത്തു നിന്ന് മകളെ പറിച്ചു കൊണ്ടുപോയ വിധിയുടെ ക്രൂരതയില്‍ ഉപ്പയുടെ നെഞ്ചുപിടയുന്നുണ്ടാവണം. മകളെയും കൂട്ടി ചിരികളികളോടെ വീട്ടിലെത്താറുള്ള സലാം ഇന്ന് മുഖം താഴ്ത്തി പാണലത്തെ വീടിന്റെ പടി കയറുമ്പോള്‍ ഭാര്യ നസിയയുടെ മനസ്സില്‍ സങ്കടക്കടല്‍ ഇരമ്പുന്നുണ്ടാവും. പഠനവും ജോലിയും കഴിഞ്ഞ സുനീറയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. വിധി അനുവദിച്ചിരുന്നെങ്കില്‍ 2018 മാര്‍ച്ച് നാലിന് അത് നടക്കുമായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എല്ലാ സൗഭാഗ്യങ്ങളെയും തകര്‍ത്തെറിഞ്ഞാണ് ഹാസനില്‍ നിന്ന് ഇന്ന് ആ മരണവാര്‍ത്തയെത്തുന്നത്.

നബിദിനത്തിനായി അവധിയെടുത്ത് വന്നതായിരുന്നു ഫാത്തിമത്ത് സുനീറ. ഞായറാഴ്ച മടങ്ങേണ്ടതായിരുന്നു. ഒരു ദിവസം കൂടി അവധി നീട്ടിക്കിട്ടുമോ എന്ന് അന്വേഷിച്ചു. അങ്ങനെ തിങ്കളാഴ്ച കൂടി വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനായി. ചൊവ്വാഴ്ച രാവിലെ തന്നെ ഓഫീസിലെത്തണം. തീവണ്ടി പലപ്പോഴും വൈകിയെത്തുന്നതിനാല്‍ യാത്ര ബസില്‍ തന്നെയാകാമെന്ന് വെച്ചു. കാസര്‍കോട്ട് ടിക്കറ്റ് കിട്ടുമോ എന്ന് അന്വേഷിച്ചപ്പോള്‍ സീറ്റ് ഇല്ലെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ മംഗളൂരുവിലേക്ക് പോയി. മംഗളൂരുവില്‍ നിന്നാണ് വോള്‍വോ ബസില്‍ കയറുന്നത്. അത് മരണത്തിലേക്കുള്ള യാത്രയുമായി.
ചൊവ്വാഴ്ച പാണലത്ത് നേരം പുലര്‍ന്നത് സുനീറയുടെ അപകടവാര്‍ത്തയുമായായിരുന്നു. ജീവന് തിരിച്ചുകിട്ടണേ എന്ന് നാട് പ്രാര്‍ത്ഥിച്ചു. മടങ്ങിവരണേ എന്ന് കൊതിച്ചു. എന്നാല്‍ പിറകെ മരണവാര്‍ത്ത ഉറപ്പിച്ചുകൊണ്ട് സന്ദേശം വന്നു. ബന്ധുക്കളായ സലാം പട്ടേല്‍, ഹക്കിം അബ്ദുല്ല, ഉമ്മര്‍, സാലി, സഫ്വാന്, സയ്യിദ്, ഹനീഫ എന്നിവര്‍ ഹാസനിലെ ആലൂര് താലൂക്ക് ആസ്പത്രിയിലെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരു മണിയോടെ മയ്യത്തുമായി കാസര്‍കോട്ടേക്ക് യാത്ര തിരിച്ചു. സുനീറയുടെ ഉപ്പ അബ്ദുല്‍ സലാമും അവര്‍ക്കൊപ്പമുണ്ട്. കൈക്ക് പരിക്കുണ്ടെങ്കിലും അതൊന്നും വക വെക്കാതെ, അതിനേക്കാള്‍ മുറിവേറ്റ മനസ്സുമായി...
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications