കാവ്യയുടെ കുടുംബ വീഡിയോ 'സുനിമയം'... ലക്ഷ്യയില്‍ മാത്രമല്ല, വില്ലയിലും സുനി വന്നു
കാവ്യയുടെ സഹോദരന്റെ വിവാഹ വീഡിയോയില്‍ നിറഞ്ഞുനിന്ന് സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കാവ്യാ മാധവനും തമ്മില്‍ നേരത്തേ തന്നെ പരിചയമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. ഇതോടെ സുനിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമുള്ള കാവ്യയുടെ മൊഴിയും കള്ളമാണെന്ന് വ്യക്തമായി.
ദിവസങ്ങള്‍ക്കു മുമ്പ് തന്റെ മാഡം കാവ്യയാണെന്ന് സുനി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

വിവാഹത്തില്‍ പങ്കെടുത്തു
കാവ്യയുടെ സഹോദരന് മിഥുന് മാധവന്റെ വിവാഹത്തില്‍ സുനി സജീവമായി പങ്കെടുത്തതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. വിവാഹ വീഡിയോ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മിഥുന് മാധവിന്റെ വിവാഹം 2014 ഏപ്രില്‍ മാസത്തിലായിരുന്നു നടന്നത്.

കാവ്യയുടെ വില്ലയിലും പോയി
2015 ഏപ്രിലില്‍ വെണ്ണലയിലുള്ള കാവ്യയുടെ വില്ലയിലും സുനി പോയതായി പോലീസ് കണ്ടെത്തി. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്കിന്റെ നമ്പറും മൊബൈല്‍ നമ്പറുമെല്ലാം വില്ലയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാറില്‍ പുറത്തുകൊണ്ടുപോയി
കാവ്യയുടെ അച്ഛന് മാധവന്, അമ്മ ശ്യാമള എന്നിവരെ സുനി കാറില്‍ വില്ലയില്‍ നിന്നു പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തിരുന്നു. നേരത്തേ സുനി ഇക്കാര്യം പോലീസിനു മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഫോണ്‍ സംഭാഷണം നിരീക്ഷിച്ചു
നടി ആക്രമിക്കപ്പെട്ടതിനു ശേഷം ദിലീപിന്റെയും കാവ്യയുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദിലീപ് ജാഗ്രതയോടെ ഫോണ്‍ കൈകാര്യം ചെയ്തപ്പോള്‍ കാവ്യയുടെ ഫോണ്‍ വിളികള്‍ പോലീസിന് ഗുണം ചെയ്തു.

ബന്ധുക്കളോട് പറഞ്ഞു
കാവ്യ ഫോണിലൂടെ ബന്ധുക്കളോട് പറഞ്ഞ പല കാര്യങ്ങളും കേസില്‍ പോലീസിന് നിര്‍ണായക തെളിവായി മാറിയെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷ്യയില്‍ പോയി
കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ സുനി വന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിരുന്നു. ഇവിടെയുള്ള ജോലിക്കാരന് തന്നെയാണ് സുനി വന്ന കാര്യം പോലീസിനു മൊഴി നല്‍കിയത്. മാത്രമല്ല ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡും സുനിയില്‍ നിന്നും പോലീസിനു ലഭിച്ചിരുന്നു.

അറസ്റ്റ് ചെയ്തേക്കും ?
ഓണം കഴിഞ്ഞയുടന്‍ കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്നും ചില സൂചനകളുണ്ട്. എന്നാല്‍ പോലീസ് ഇതേക്കുറിച്ച് കാര്യമായി പ്രതികരിച്ചിട്ടില്ല.
-
'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications