കാവ്യയെ 'ഒറ്റിയത്' സ്വന്തം സ്ഥാപനത്തില്‍ നിന്നു തന്നെ... ചോദ്യം ചെയ്യല്‍ ഉടന്‍?
സുനി ലക്ഷ്യയില്‍ വന്ന കാര്യം വെളിപ്പെടുത്തിയത് ഇവിടുത്തെ ജീവനക്കാരന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായതായി റിപ്പോര്‍ട്ടുകള്‍. അതിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കാവ്യയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു.
കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് പോലീസിനു ലഭിച്ചു. നേരത്തേ തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. സുനിയുടെ വെളിപ്പെടുത്തലിന്റെയും പുതിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം നടിയെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്.

കാവ്യയും കുരുക്കിലേക്ക്
പുതുതായി ലഭിച്ച തെളിവുകളും സുനിയുടെ വെളിപ്പെടുത്തലുമെല്ലാം കാവ്യയെ കൂടുതല്‍ കുരുക്കിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ജീവനക്കാരന്റെ മൊഴി
സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്റെ തന്നെ മൊഴിയാണ് കാവ്യക്കു ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. സുനി ലക്ഷ്യയില്‍ വന്നിരുന്നുവെന്ന കാര്യം ഇയാളാണ് പോലീസിനു മൊഴി നല്‍കിയത്.

തലേദിവസം ലക്ഷ്യയിലെത്തി
പോലീസ് പിടികൂടുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ വന്നതെയാണ് ജീവനക്കാരന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കാവ്യക്കും ബന്ധമുണ്ടായിരുന്നുവെന്നതതിനെ സാധൂകരിക്കുന്ന തെളിവായാണ് പോലീസ് ഈ മൊഴിയെ കാണുന്നത്.

ക്വട്ടേഷന്‍ തുക ചോദിക്കാനെത്തി ?
തനിക്കു ഓഫര്‍ ചെയ്ത ക്വട്ടേഷന്‍ തുക വാങ്ങാനാണ് സുനി ലക്ഷ്യയില്‍ വന്നതെന്നാണ് പോലീസിന്റെ നിഗമനം.

കാവ്യയെ കണ്ടില്ല
കാവ്യയെ തിരക്കിയാണ് സുനി ലക്ഷ്യയില്‍ വന്നതെന്നാണ് പോലീസിനു വ്യക്തമായിരിക്കുന്നത്. എന്നാല്‍ സുനി വന്നപ്പോള്‍ കാവ്യ സ്ഥാപനത്തില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് മാനേജരില്‍ നിന്നു വിസിറ്റിങ് കാര്‍ഡ് വാങ്ങി സുനി മടങ്ങിപ്പോവുകയായിരുന്നു.

വിസിറ്റിങ് കാര്‍ഡ് കണ്ടെത്തി
അന്നു ലക്ഷ്യയിലെ മാനേജര്‍ സുനിക്കു നല്കിയ വിസിറ്റിങ് കാര്‍ഡ് പോലീസിനു ലഭിച്ചിട്ടുണ്ട്. ഇത് ലക്ഷ്യയിലേതു തന്നെയാണോയെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ അവിടെപ്പോയിരുന്നു. ഒത്തുനോക്കിയപ്പോള്‍ രണ്ടും ഒന്നാണെന്ന് വ്യക്തമാവുകയും ചെയ്തു.

കാവ്യക്കു നേരിട്ടു ബന്ധമില്ല ?
നടി ആക്രമിക്കപ്പെട്ട സംഭവവുമായി കാവ്യക്കു നേരിട്ടു ബന്ധമില്ലെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ടു തന്നെ കാവ്യയെ നേരിട്ടു കേസില്‍ ബന്ധിപ്പിക്കുന്നതിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ അപര്യാപ്തമാണെന്നും പോലീസ് കണക്കുകൂട്ടുന്നു.

ചോദ്യം ചെയ്യല്‍ വൈകില്ല
കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ റൂറല്‍ എസ്പി എസ് വി ജോര്‍ജ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കാവ്യ പലതും ഒളിക്കുന്നു ?
കാവ്യ പല കാര്യങ്ങളും ഒളിക്കുന്നതായി നേരത്തേ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘത്തിനു വ്യക്തമായിരുന്നു. പല ചോദ്യങ്ങളോടും കാര്യമായി നടി പ്രതികരിച്ചിരുന്നില്ല. തനിക്ക് ഒന്നും അറിയില്ലെന്നാണ് കാവ്യ ആവര്‍ത്തിച്ചത്. സുനിയെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും കാവ്യ മൊഴി നല്‍കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications